ദുബൈ: നിയമം ലംഘിച്ച പണമിടപാട് മണി എക്സ്ചേഞ്ചിന് യു.എ.ഇ സെൻട്രൽബാങ്ക് 1.7 കോടി ദിർഹം പിഴ ചുമത്തി. കളളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് ധനസഹായം നൽകുന്നത് തടയൽ നിയമം ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
2018ലെ പാസാക്കിയ ഫെഡറൽ നിയമം അനുസരിച്ചാണ് സ്ഥാപനത്തിനെതിരെ നിയമ നടപടിയെടുത്തത്. യു.എ.ഇയിലെ എല്ലാ പണമിടപാട് സ്ഥാപനങ്ങളുടെ ഉടമകളും ജീവനക്കാരും രാജ്യത്തെ നിയമങ്ങളും മാർനിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് സെൻട്രൽ ബാങ്ക് പരിശോധന നടത്തുന്നത്.
രണ്ട് ദിവസം മുമ്പ് നിയമം ലംഘിച്ച് പ്രവർത്തിച്ച അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കുകയും രജിസ്റ്ററിൽ നിന്ന് സ്ഥാപനത്തിന്‍റെ പേര് നീക്കുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമം പാലിക്കുന്നതിൽ സ്ഥാപനം ഗുരുതരമായ വീഴ്ച വരുത്തിയതായി സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.