കൊച്ചി: കേരളത്തിലെ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം അപ്ലയൻസസ് വിൽപന രംഗത്ത് 20 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന മൈജി, ഈ ഓണം സീസണിൽ വീണ്ടും ചരിത്രമെഴുതാനൊരുങ്ങുന്നു. 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും കേരളം കണ്ടിട്ടില്ലാത്ത വിലകളുമായി “മൈജി ഓണം മാസ്സ് ഓണം സീസൺ 3” ആരംഭിച്ചു.
ഓണ വിപണിയിൽ മാത്രം 1,600 കോടി രൂപ വിറ്റുവരവും 2025 സാമ്പത്തിക വർഷം 5,000 കോടിക്ക് മുകളിലുള്ള റെക്കോഡ് വരുമാനവും ലക്ഷ്യമിട്ട് മൈജി പ്രവർത്തനം ശക്തമാക്കുന്നു. ഇതിനായി ഓണക്കാലത്തിനുള്ളിൽ മൈജിയുടെ 18 ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു. അടുത്ത മാർച്ചിന് മുൻപായി 12 ഷോറൂമുകൾ കൂടി ആരംഭിക്കുന്നതോടെ മൈജിയുടെ ഷോറുമുകളുടെ എണ്ണം 150ന് മുകളിൽ ആകും. ഇതുവഴി കേരളത്തിൽ 5,000ത്തിന് മുകളിൽ തൊഴിൽ അവസരങ്ങൾ ഒരുക്കി നൽകാൻ മൈജിക്ക് കഴിയും
25 കാർ, 30 സ്കൂട്ടർ, 30 പേർക്ക് 1 ലക്ഷം വീതം ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക്) ഇന്റർനാഷണൽ ട്രിപ്പ്, 30 ഗോൾഡ് കോയിൻസ് (ഓരോന്നും 1 പവൻ), സ്ക്രാച്ച് & വിൻ കാർഡിലൂടെ 6% മുതൽ 100% വരെ ഡിസ്കൗണ്ട് അല്ലെങ്കിൽ ടിവി, ഫ്രിഡ്ജ്, എസി, വാഷിങ് മെഷീൻ പോലുള്ള ഉറപ്പുള്ള സമ്മാനങ്ങൾ എന്നിവയാണ് ഈ വർഷത്തെ ഓണം ഓഫറിലൂടെ മൈജി നൽകുന്നത്.
ഇതിന് പുറമേ, നിരവധി ഫിനാൻസ് സ്ഥാപനങ്ങളും ദേശീയ, അന്തർ ദേശീയ ബ്രാൻഡുകൾ നൽകുന്ന ഓഫറുകളും കൂടി ചേർന്ന് ആകെ സമ്മാന മൂല്യം 25 കോടിയുണ്ടാകും.
140ൽ അധികം ഷോറൂമുകളിലേക്ക് ബൾക്ക് പർച്ചേസ് വഴി ഇടനിലക്കാരെ ഒഴിവാക്കി പ്രൊഡക്റ്റുകൾ എത്തിക്കുന്നതിനാൽ, വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയും മികച്ച ഓഫറുകളും നൽകാൻ കഴിയുന്നതാണ് മൈജിയുടെ ശക്തി. ഉപഭോക്താക്കളിൽ നിന്നുള്ള വിശ്വാസവും പിന്തുണയും തിരിച്ച് നൽകുന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യമെന്നും ചെയർമാൻ എ.കെ. ഷാജി പറഞ്ഞു.
ഓൺലൈൻ പ്ലാറ്റ്ഫോമായ www.myg.in വഴി വാങ്ങുന്ന ഉൽപന്നങ്ങൾ പ്രമുഖ നഗരങ്ങളിൽ മണിക്കൂറിനുള്ളിൽ ഡെലിവർ ചെയ്യുന്ന 2 Fast സേവനം ഉപഭോക്താക്കൾ ഏറ്റെടുത്തിട്ടുണ്ട്.
മൈജിയുടെ സ്വന്തം ബ്രാൻഡായ G-DOTന്റെ ടീവികൾ, ഡിജിറ്റൽ ആക്സസറികൾ, ഫാനുകൾ, അയൺ ബോക്സ്, കെറ്റിൽ തുടങ്ങിയ പ്രൊഡക്ടുകൾ കൂടാതെ മൈജിയുടെ പ്രീമിയം ബ്രാൻഡായ GADMIയുടെ നോൺസ്റ്റിക് കുക്ക് വെയറുകൾ, സ്പീക്കേഴ്സ് അടക്കമുള്ള ഡിജിറ്റൽ ആക്സസറീസും വിപണിയിലിറക്കിയിട്ടുണ്ട്.
ഉടൻ ഇന്ത്യയിലുടനീളമുള്ള വിപുലീകരണം മൈജി ലക്ഷ്യമിടുന്നു. മഞ്ജുവാര്യറും ടൊവിനോ തോമസുമാണ് ഓണ വിപണിയിലെ ബ്രാന്റ് അംബാസഡർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.