ന്യൂഡൽഹി: ഡൽഹിയിലെ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ ഉടമകൾക്ക് ആശ്വാസമായി കോടതി ഉത്തരവ്. 10 വർഷത്തിനു മുകളിൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർത്തിനുമുകളിൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും മേൽ നിയമം കർശനമായി അടിച്ചേൽപ്പിക്കില്ല എന്നാണ് സുപ്രീംകോടതി ഉത്തരവ്.
ജൂലൈ മുതൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് പെട്രോൾ പമ്പുകൾക്ക് എയർ ക്വാളിറ്റി മാനേജ്മെന്‍റ് കമീഷൻ(സി.എ.ക്യു.എം) ഉത്തരവിട്ടിരുന്നു. ഡൽഹി ഗവൺമെന്‍റിന്‍റെ ഇടപെടലിനെതുടർന്ന് ഇത് നവംബർ 1ലേക്ക് മാറ്റി. സി.എ.ക്യു.എംന്‍റെ തീരുമാനത്തിനെതിരെ ഗവൺമെന്‍റ് നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ബി. ആർ ഗവായ, ജസ്റ്റിസ് കെ.ആർ വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് നിലവിലെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്രത്തിനും സി.എ.ക്യു.എംനും നോട്ടീസും അയച്ചു.
2018ലെ ആക്ട് പ്രകാരമാണ് നിശ്ചിത കാലാവധി കഴിഞ്ഞ വാഹനങ്ങൾ നിരത്തിൽ നിരോധിക്കാൻ ഉത്തരവിറങ്ങുന്നത്. അന്നത്തെ സാഹചര്യമല്ല ഇന്നുള്ളതെന്നും സാങ്കേതിക വിദ്യകൾ വളര്‍ന്നുവെന്നും ഡൽഹി പരിസ്ഥി മന്ത്രി മജിന്ദർ സിങ് സിർസ പറഞ്ഞു. ഒരു വാഹനം നിരത്തിൽ നിന്ന് പിൻവലിക്കേണ്ടതിന്‍റെ മാനദണ്ഡം മലിനീകരണ തോതായിരിക്കണം, അല്ലാതെ അതിന്‍റെ കാല പഴക്കമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.