BE 6 ബാറ്റ്മാൻ എഡിഷൻ

ഡിസി ആരാധകർക്ക് ബാറ്റ്മാൻ എഡിഷനുമായി മഹീന്ദ്ര; പുത്തൻ ലുക്കിൽ BE 6 വിപണിയിൽ

ന്യൂഡൽഹി: സൂപ്പർ ഹീറോസ് ആരാധകർക്കായി ബാറ്റ്മാൻ എഡിഷൻ BE 6 വിപണിയിൽ അവതരിപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി ഗ്ലോബൽ കൺസ്യൂമർ പ്രൊഡക്ടുമായി സഹകരിച്ചാണ് ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ഈ പുതിയ എഡിഷൻ നിരത്തുകളിൽ എത്തിക്കുന്നത്. ബാറ്റ്മാൻ സൂപ്പർ ഹീറോയിൽ പ്രചോദനം ഉൾകൊണ്ട് നിർമിക്കുന്ന ആദ്യത്തെ എസ്.യു.വിയാണ് ബിഇ 6. വാഹനം ആകെ 300 യൂനിറ്റുകൾ മാത്രമാണ് നിർമ്മിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചു.

ഓഗസ്റ്റ് 23 മുതൽ ബുക്കിങ് ആരംഭിക്കുന്ന എസ്.യു.വിക്ക് 27.79 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. അന്താരാഷ്ട്ര ബാറ്റ്മാൻ ദിനമായ സെപ്റ്റംബർ 20 മുതൽ ബിഇ 6 ബാറ്റ്മാൻ എഡിഷൻ ഡെലിവറി ആരംഭിക്കുമെന്നും മഹീന്ദ്ര അറിയിച്ചു.


ബിഇ 6 ബാറ്റ്മാൻ എഡിഷൻ 79 kWh ബാറ്ററി പാക്ക് ത്രീ വകഭേദത്തിൽ വിപണിയിലെത്തും. വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'The Dark Knight Trilogy' അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ് ബാറ്റ്മാൻ എഡിഷനിൽ ഉപയോഗിച്ചിട്ടുള്ളത്. ഡോറുകളിൽ കസ്റ്റം ബാറ്റ്മാൻ ഡീക്കൽ, 20 ഇഞ്ച് അലോയ് വീലുകൾ, ആൽകമി-ഗോൾഡ് പെയിന്റ് ചെയ്ത സസ്പെൻഷൻ എലമെന്റുകൾ, ബ്രേക്ക് കാലിപ്പറുകൾ എന്നിവ ഉപയോഗിച്ച് ബിഇ 6 ബാറ്റ്മാൻ എഡിഷൻ സാറ്റിൻ ബ്ലാക്ക് പെയിന്റ് സ്കീമിലാണ് വിപണിയിലെത്തുന്നത്. പിൻവശത്തായി ബാഡ്ജിങ്ങിൽ ബിഇ 6 X ദി ഡാർക്ക് നൈറ്റ് എന്ന ഇൻസ്ക്രിപ്ഷൻ ഉണ്ട്.

ക്യാബിനിൽ ബ്രഷ്ഡ് ആൽക്കെമി ഗോൾഡിൽ നമ്പർ പതിച്ച ബാറ്റ്മാൻ എഡിഷൻ പ്ലക്‌, ഇൻസ്ട്രുമെന്റ് പാനലിൽ ചാർക്കോൾ ലെതർ, ഗോൾഡ് സെപിയ സ്റ്റിച്ചിങ് ഉള്ള സ്യൂഡ് ലെതർ അപ്ഹോൾസ്റ്ററി എന്നിവയാണ് ഉൾവശത്തെ പ്രത്യേകതകൾ. സ്റ്റിയറിങ് വീൽ, ഇൻ-ടച്ച് കൺട്രോളർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയ്ക്കും ഗോൾഡ് ആക്സന്റുകൾ ലഭിക്കുന്നു.


ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവരുടെ ഇലക്ട്രിക് ഇൻഗ്ലോ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച വാഹനമാണ് ബിഇ 6, എക്സ് ഇവി 9ഇ. ഇലക്ട്രിക് വാഹനമേഖലയിൽ മഹീന്ദ്രക്ക് ഒരു സ്ഥാനം ഉറപ്പിക്കാൻ സാധിച്ചത് ഈ വാഹനങ്ങൾ വിപണിയിൽ തരംഗം സൃഷ്ട്ടിച്ചതിയോടെയാണ്. മഹീന്ദ്ര പുതുതായി പുറത്തിറക്കിയ നാല് കൺസെപ്റ്റുകൾ പ്രകാരം ഈ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനിയും മെച്ചപ്പെട്ട അപ്ഡേഷനുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികൾ.

Tags:    
News Summary - Mahindra launches Batman Edition for DC fans; BE 6 in new look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.