പുതിയ ടാറ്റ നെക്‌സോൺ ഇ.വി
ഇലക്ട്രിക് വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവിങ് അസിസ്റ്റൻസ് സിസ്റ്റം) ഫീച്ചറോടെ പുതിയ നെക്‌സോൺ ഇ.വി ടാറ്റ മോട്ടോർസ് പുറത്തിറക്കി. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ മാസം അവസാനത്തോടെ പുതിയ നെക്‌സോൺ ഇ.വി വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്.
നിലവിൽ നെക്‌സോൺ ഇ.വി നിരകളിൽ പുതിയ ടോപ്പ്-സ്പെക് എംപവേർഡ് + എ വേരിയന്റായിട്ടാണ് നെക്‌സോൺ വിപണിയിൽ എത്തുന്നത്. ഇപ്പോൾ വിൽക്കുന്ന ഏറ്റവും ടോപ്പ് വേരിയന്റിൽ നിന്നും 30,000 രൂപ അതികം നൽകി ലെവൽ 2 ADAS ഫീച്ചറുള്ള പുതിയ വാഹനം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലൈൻ ഡിപ്പാർച്ചർ വാർണിങ് ലൈൻ-കീപ്പ് അസിസ്റ്റ്, മുൻവശത്ത് അപകട സാധ്യത മനസ്സിലാക്കിയുള്ള ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ഓട്ടോ ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗനൈസേഷൻ, റിയർ ക്രോസ്സ്-ട്രാഫിക്, അപകട മുന്നറിയിപ്പ്, ഡ്രൈവർക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ അത് തിരിച്ചറിയാനുള്ള ഡിറ്റക്ടർ തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ലെവൽ 2 ADAS സ്യൂട്ട് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
17.49 ലക്ഷം രൂപ എക്സ് ഷോറൂം വിലവരുന്ന നെക്‌സോൺ ഇ.വി എംപവേർഡ് + എ ഡാർക്ക്, റെഡ് ഡാർക്ക് എന്നീ മോഡലുകൾ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിട്ടുണ്ട്. ലെവൽ 2 ADAS സ്യൂട്ടുള്ള പ്രീമിയം വേരിയന്റ് സ്വന്തമാക്കാൻ 20,000 ഉപഭോക്താക്കൾ അതികം നൽകണം.
പനോരാമിക് സൺറൂഫ്, വെന്റിലേറ്റഡായി വരുന്ന മുൻവശത്തെ സീറ്റുകൾ, 12.3-ഇഞ്ച് ഇൻഫോടൈന്മെന്റ് ടച്ച്സ്ക്രീൻ, ജെ.ബി.എൽ സൗണ്ട് സിസ്റ്റത്തോടെ 9 സ്‌പീക്കറുകൾ എന്നിവ പുതിയ നെക്‌സോൺ ഇ.വി എംപവേർഡ് + എ മോഡലിന്റെ സവിശേഷതകളാണ്. 30kWh, 45kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് നെക്‌സോൺ ഇ.വി എംപവേർഡ് + എ മോഡലിനുള്ളത്. അതിൽ തന്നെ 45kWh ബാറ്ററി പാക്കിൽ മാത്രമാണ് ലെവൽ 2 ADAS സ്യൂട്ട് ടാറ്റ നൽകുന്നത്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) കണക്കുപ്രകാരം ഒറ്റചാർജിൽ 489 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ റിയൽ-വേൾഡ് റേഞ്ചനുസരിച്ച് 350 കിലോമീറ്റർ സഞ്ചരിക്കാൻ പ്രാപ്തമാണ് പുതിയ നെക്‌സോൺ ഇ.വി എംപവേർഡ് + എ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.