അൽപം കൂടി കാത്തിരിക്കൂ.... ആഡംബര കാറുകൾ വാങ്ങാൻ ഇതാണ് നല്ല സമയം

ന്യൂഡൽഹി: ആഡംബര വാഹനങ്ങൾ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ അൽപം കൂടെ കാത്തിരിക്കുക. തീരുവയിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.കെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്ത്യയും ഇംഗ്ലണ്ടും പുതിയ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇത് ആഡംബര കാറുകളുടെ വിലയിൽ വലിയ മാറ്റം കൊണ്ടുവരും.

പുതിയ സ്വതന്ത്ര വ്യാപാര കരാറനുസരിച്ച് ഇറക്കുമതി ചെയ്യുന്ന ആഡംബര വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവക്ക് തീരുവയിൽ ഇളവ് ലഭിക്കും. ഇതുമൂലം ഇംഗ്ലണ്ടിൽ നിർമിക്കുന്ന റോൾസ്-റോയ്‌സ്, ബെന്റ്ലി, ആസ്റ്റൺ മാർട്ടിൻ, ജാഗ്വർ ലാൻഡ് റോവർ, മക്ലാറെൻ തുടങ്ങിയ കമ്പനികളുടെ വാഹനങ്ങൾ വലിയ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും.

പുതിയ സ്വതന്ത്ര വ്യാപാര കരാർ പ്രകാരം എൻജിൻ അടിസ്ഥാനമാക്കി ഇളവ് ലഭിക്കുന്ന വാഹങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

  • 3000 സി.സി പെട്രോൾ, 2500 സി.സി ഡീസൽ വാഹനം
  • മിഡ്-സെഗ്‌മെന്റ് വാഹനങ്ങളിൽ 1500 സി.സിക്കും 3000 സി,സിക്കും ഇടയിലുള്ള പെട്രോൾ, 2500 സി.സി ഡീസൽ വാഹനം
  • 1500 സി.സി താഴെയുള്ള എൻട്രി ലെവൽ വാഹനങ്ങൾ

ബ്രിട്ടനിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനമായിരുന്നു. ഇത് മൂന്ന് ശതമാനമായാണ് ഇന്ത്യ കുറച്ചിട്ടുള്ളത്. ഇതോടെ ആഡംബര കാറുകളുടെ തീരുവയിലും വലിയ മാറ്റം ഉണ്ടാകും. ഉയർന്ന എൻജിൻ കാപ്പാസിറ്റിയുള്ള വാഹനത്തിന് 110 ശതമാനമാണ് തീരുവ. ഇത് ആദ്യ വർഷംകൊണ്ട് 30 ശതമാനമായി കുറയും. തുടർന്നുള്ള അഞ്ചാം വർഷത്തിൽ ഇത് 10 ശതമാനമായി കുറയുമെന്നും കരാറിൽ പറയുന്നുണ്ട്. ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജൻ ഇന്ധന പാസഞ്ചർ വാഹനങ്ങൾക്കും തീരുവയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

കരാർ ഇന്ത്യക്കും ഏറെ ഗുണകരമാണ്. ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് കഴറ്റുമതി ചെയ്യുന്ന ചില ഉത്പന്നങ്ങളുടെ തീരുവ കുറച്ചപ്പോൾ ചിലത് പൂർണമായി ഒഴുവാക്കിയിട്ടുണ്ട്. സ്വർണം, ഡയമണ്ട് ആഭരണങ്ങൾ, തുകൽ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളുടെ തീരുവ പൂർണമായി ഒഴുവാക്കിയിട്ടുണ്ട്. എന്നാൽ ചെമ്മീൻ, സുഗന്ധദ്രവ്യങ്ങൾ, തേയില തുടങ്ങിയവക്ക് തീരുവ കുറച്ചിട്ടുണ്ട്.

Tags:    
News Summary - Wait a little longer....this is a good time to buy luxury cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.