അപകടത്തിൽപ്പെട്ട ഥാർ റോക്സ്

പുത്തൻ ഥാറിന്റെ ടയറിനടിയിൽ ചെറുനാരങ്ങ വെച്ചു, വാഹനം മുന്നോട്ടെടുത്തു; പക്ഷെ കാർ ഒന്നാം നിലയിലാണെന്ന് ഉടമ മറന്നു - VIDEO

ന്യൂഡൽഹി: ഏതൊരു മനുഷ്യന്റെയും പ്രിയപ്പെട്ട നിമിഷമാണ് ഏറ്റവും ആഗ്രഹമുള്ള വാഹനം സ്വന്തമാക്കുകയെന്നത്. അത്തരമൊരു ആഗ്രഹം സഫലമാകുന്ന സന്തോഷത്തിലായിരുന്നു ഗാസിയാബാദ് ഇന്ദിരപുരം സ്വദേശിനി മാനി പവാർ. പുതിയ വാഹനത്തിന്റെ ടയറിനടിയിൽ ചെറുനാരങ്ങ വെച്ച വാഹനം നിരത്തിലേക്കിറങ്ങുന്ന ചടങ്ങ്. അതിനായി വാഹനത്തിൽ കയറി ആക്‌സിലേറ്ററിൽ കാൽ അമർത്തിയ മാനി പവാർ ഇഷ്ട്ടവാഹനം പാർക്ക് ചെയ്തിരിക്കുന്നത് ഒന്നാം നിലയിലാണെന്ന് മറന്നുപോയെന്ന് തോന്നുന്നു. മുമ്പോട്ട് എടുത്ത വാഹനം ഷോറൂമിന്റെ ഗ്ലാസ് തകർത്ത് നേരെ താഴേക്ക് പതിച്ചു.

ഡൽഹിയിലെ നിർമൻ വിഹാരിലെ മഹീന്ദ്ര ശിവ ഡീലർഷിപ്പിൽ നിന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഈ ദാരുണസംഭവം നടന്നത്. സംഭവത്തിൽ നിസാര പരിക്കേറ്റ മാനി പവാറിനെ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോയതായി ഭർത്താവ് പറഞ്ഞു.

27 ലക്ഷം രൂപ വിലയുള്ള മഹീന്ദ്ര ഥാർ റോക്സ് വാഹനത്തിന്റെ ഡെലിവറിക്കെത്തിയ യുവതി ചടങ്ങുകൾക്ക് ശേഷം വാഹനം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. വാഹനം സ്റ്റാർട്ട് ചെയ്ത പതിയെ മുന്നോട്ടെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ആക്‌സിലേറ്ററിൽ കാൽ അമർത്തിയത്. തുടർന്ന് വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും ഷോറൂമിലെ ഗ്ലാസ് തകർത്ത് താഴേക്ക് പതിക്കുകയുമാണെന്ന് മഹീന്ദ്ര ശിവ ഡീലർഷിപ്പ് സ്റ്റാഫുകൾ പറഞ്ഞു. തലകുത്തനെ മറിഞ്ഞു കിടക്കുന്ന പുത്തൻ ഥാറിന്റെ വിഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 

Tags:    
News Summary - Woman Drives New Mahindra Thar Roxx Off Showroom's First-Floor - VIDEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.