വ്യാജ പൊലീസ് സ്റ്റേഷനു മുന്നിലെ ബോർഡ്

വ്യാജ എംബസിക്കു പിന്നാലെ വ്യാജ പൊലീസ് സ്റ്റേഷനും; നോയിഡയിൽ 6 പേർ അറസ്റ്റിൽ

നോയിഡ: നോയിഡയിൽ വ്യാജ പൊലീസ് സ്റ്റേഷൻ നടത്തിയ 6 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്‍റർനാഷണൽ പൊലീസ് ആൻഡ് ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന പേരിലാണ് ഇവർ വ്യാജ പൊലീസ് സ്റ്റേഷൻ നടത്തിയിരുന്നത്.

അറസ്റ്റിലായവർ പൊലീസ് സ്റ്റേഷന്‍റെ മറവിൽ വ്യാജ ഐഡികളും മറ്റു രേഖകളും ഉപയോഗിച്ച് പണം തട്ടിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ വെബ് സൈറ്റുണ്ടാക്കി സർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞാണ് പണം തട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിശ്വാസം നേടിയെടുക്കുന്നതിനായി നിരവധി ദേശീയ അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകളും ഹാജരാക്കിയിരുന്നു.

തട്ടിപ്പ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതിനു മുമ്പ് തന്നെ പൊലീസ് തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. വ്യാജ ഐ.ഡികൾ, പാസ് ബുക്കുകൾ, ചെക്ക് ബുക്കുകൾ തുടങ്ങിയ വ്യാജ രേഖകളാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഈയടുത്താണ് ഗാസിയാബാദിൽ നിന്ന് വ്യാജ എംബസി നടത്തി ആളുകളെ തട്ടിച്ച കേസിൽ ഒരാൾ അറസ്റ്റിലായത്.

Tags:    
News Summary - 6 suspect arrested in fake police station set up scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.