കുട്ടികളുണ്ടാകാത്തതിനെ ചൊല്ലി തർക്കം; ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ

ലഖ്നോ: യു.പിയിൽ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാംഭാര്യം. ജഗദീഷ്പുരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ഞായറാഴ്ചയാണ് ജനനേന്ദ്രിയം മുറിച്ചുമാറ്റിയതെന്ന് പൊലീസ് അറിയിച്ചു.

ഫസനാഗഞ്ച് കാഷ്നാ ഗ്രാമത്തിലെ അൻസാർ അഹമ്മദാണ് ആക്രമണത്തിനിരയായത്. രണ്ടാം ഭാര്യയായ നസീൻ ഭാവു വീട്ടിലെ തർക്കത്തെ തുടർന്ന് ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. അഹമ്മദിന് സബ്ജൂൽ, നസ്നീൻ ബാനു എന്നീ രണ്ട് ഭാര്യമാരുണ്ടെങ്കിലും ഇയാൾക്ക് കുട്ടികളില്ല. ഇതുപറഞ്ഞ് വീട്ടിൽ തർക്കമുണ്ടാവുക പതിവായിരുന്നുവെന്ന് ​പൊലീസ് അറിയിച്ചു.

ഞായറാഴ്ചയും ഇക്കാര്യം പറഞ്ഞ് തർക്കമുണ്ടായി. ഒടുവിൽ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് നസീൻ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റുകയായിരുന്നു. ഇയാളെ ഉടൻ തന്നെ അടുത്ത കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി റായ്ബറേലി എയിംസിലേക്ക് മാറ്റി.

ഇയാളുടെ ഭാര്യ നസ്നീനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുന്നത് ഉൾപ്പടെ പരിഗണിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Second Wife Chops Off Husband genital organ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.