ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പെ കാർഗോ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു. മലേഷ്യയിലെ കോലാലംപൂരിൽ നിന്ന് വരികയായിരുന്ന വിമാനത്തിനാണ് തീപിടിച്ചത്. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തീപിടിത്തം പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻതന്നെ എയർ ട്രാഫിക് വിഭാഗത്തിന് വിവരം നൽകുകയും ചെയ്തു. പെട്ടെന്ന് തന്നെ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. തയാറായി നിന്ന അഗ്നിശമന ടീം അതിവേഗം തീയണച്ച് വൻ അപകടം ഒഴിവാക്കി. കാർഗോ വിമാനത്തിന്റെ നാലാമത്തെ എഞ്ചിനാണ് തീപിടുത്തമുണ്ടായത്.
അടിയന്തര ലാൻഡിങ് നടത്തിയിട്ടില്ലെന്നും പൈലറ്റുമാർ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ എയർ പോർട്ട് സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.