‘മോദിയുടെ വാരാണസിയിൽ ഒരാൾക്ക് 50 മക്കൾ!എല്ലാവർക്കും വോട്ട് ഉറപ്പുവരുത്തിയിട്ടുണ്ട് കമ്മീഷൻ’

പാലക്കാട്: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തെര​ഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ച് ബി.ജെ.പി ലക്ഷക്കണക്കിന് വ്യാജവോട്ടുകൾ ചേർത്തുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിലെ വിശദാംശങ്ങൾ കൂടുതൽ ചർച്ചയാകുന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ലെ രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ വോ​ട്ട​ർ ഡേ​റ്റ കൈ​മാ​റാ​ൻ ക​മീ​ഷ​ൻ ത​യാ​റാ​വ​ണമെന്നും മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത് ക​ള്ള​വോ​ട്ടി​ലൂ​ടെ​യാ​ണെ​ന്ന് ഞ​ങ്ങ​ൾ തെ​ളി​യി​ക്കുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ക​ർ​ണാ​ട​ക​യി​ലെ ഡേ​റ്റ കു​റ്റ​കൃ​ത്യ​ത്തി​നു​ള്ള തെ​ളി​വാ​ണ്. ഒ​റ്റ സീ​റ്റി​ലെ ക്ര​മ​ക്കേ​ടി​ന്റെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ഞ​ങ്ങ​ൾ​ക്ക് ആ​റു​മാ​സം വേ​ണ്ടി​വ​ന്നു. ക​ർ​ണാ​ട​ക​യി​ലെ ഒ​റ്റ സീ​റ്റി​ലെ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ മു​ഴു​വ​ൻ വോ​ട്ട് ക്ര​മ​ക്കേ​ടി​ന്റെ​യും തെ​ളി​വു​ക​ൾ ഞ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ കള്ളവോട്ടുകളും ചർച്ചയാകുന്നത്.

‘നരേന്ദ്ര മോദിയുടെ വാരാണസിയിൽ ഭേലുപൂർ വാർഡിൽ B24/19 എന്ന വീട്ടിൽ താമസിക്കുന്ന രാംകമൽദാസ് എന്ന ഒരാൾക്ക് 50 മക്കളുണ്ടെന്ന് ഇലക്ഷൻ കമ്മീഷൻ വോട്ടർപട്ടിക. എല്ലാവർക്കും വോട്ട് ഉറപ്പുവരുത്തിയിട്ടുണ്ട് കമ്മീഷൻ. അതിനെന്താ, മഹാഭാരതത്തിൽ ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കും കൂടി 101 മക്കളുണ്ടായിരുന്നില്ലേ എന്ന് ഹോമോ സംഘീസ് എന്ന സ്പീഷീസിൽപ്പെട്ടവർ വക മറുചോദ്യം’ -എന്നാണ് ഇ​തേക്കുറിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.


2019-ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് മോദി ജയിച്ച മണ്ഡലത്തില്‍ 2024ലെ തെരഞ്ഞെടുപ്പിൽ 1,52,513 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. 2019-ലെ ഭൂരിപക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളിൽ വാരാണസിയില്‍ നരേന്ദ്ര മോദി പിന്നിലായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയുടെ കുതിപ്പിനാണ് വാരാണസി സാക്ഷ്യംവഹിച്ചത്. ആദ്യഘട്ടത്തില്‍ അജയ് റായ് അമ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് നേടിയെങ്കിലും, പിന്നാലെ നരേന്ദ്രമോദി ലീഡ് ഉയരുകയായിരുന്നു. ആകെ 6,12,970 വോട്ടുകളാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്ക് 4,60,457 വോട്ടും വാരാണസി ലോക്‌സഭ മണ്ഡലത്തിലെ വോട്ടർ പട്ടികയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ ക്രമക്കേട് നടന്നതിന്റെ തെളിവുകൾ ലഭ്യമാകും എന്നത് 100% ഉറപ്പുള്ള വസ്തുതയാണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​​ത്തെ ഡി​ജി​റ്റ​ൽ വോ​ട്ട​ർ ഡേ​റ്റ​യും പോ​ളി​ങ് ബൂ​ത്തു​ക​ളി​ലെ വി​ഡി​യോ തെ​ളി​വു​ക​ളും കൈ​മാ​റാ​ൻ ക​മീ​ഷ​ൻ ത​യാ​റാ​വു​ന്നി​ല്ലെ​ങ്കി​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ചി​ല​ത് മ​റ​ച്ചു​വെ​ക്കു​ക​യും വോ​ട്ടു​മോ​ഷ​ണ​ത്തി​നാ​യി ബി.​ജെ.​പി​യെ സ​ഹാ​യി​ക്കു​ക​യു​മാ​ണെ​ന്നും രാഹുൽ ഗാന്ധി കു​റ്റ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു ഫ്രീ​ഡം പാ​ർ​ക്കി​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ‘വോ​ട്ട് അ​ധി​കാ​ർ റാ​ലി’​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വോ​ട്ടു ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച വോ​ട്ട​ർ പ​ട്ടി​ക ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ന​ട​ന്ന പ​രി​പാ​ടി​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ​തി​രാ​യ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ മൂ​ർ​ച്ച​യേ​റി​യ ഭാ​ഷ​യി​ൽ രാ​ഹു​ൽ ആ​വ​ർ​ത്തി​ച്ചു. ‘ഭ​ര​ണ​ഘ​ട​ന​യെ ആ​ക്ര​മി​ച്ചു​കൊ​ണ്ട് ഓ​ടി​യൊ​ളി​ക്കാ​മെ​ന്ന് നി​ങ്ങ​ൾ ക​രു​തേ​ണ്ട. ന​ന്നാ​യി ഒ​ന്നു​കൂ​ടെ ചി​ന്തി​ച്ചോ​ളൂ. സ​മ​യ​മെ​ടു​ത്താ​ലും നി​ങ്ങ​ളെ ഞ​ങ്ങ​ൾ പി​ടി​കൂ​ടി​യി​രി​ക്കും. നി​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യെ ല​ക്ഷ്യ​മി​ട്ടാ​ൽ നി​ങ്ങ​ളെ ഞ​ങ്ങ​ൾ ല​ക്ഷ്യ​മി​ടും. 25 സീ​റ്റി​ന്റെ​യും 34,000 വോ​ട്ടി​ന്റെ​യും ബ​ല​ത്തി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്.തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നി​ൽ​നി​ന്നു​ള്ള ഡേ​റ്റ ല​ഭി​ച്ചാ​ൽ, മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത് ക​ള്ള​വോ​ട്ടി​ലൂ​ടെ​യാ​ണെ​ന്ന് ഞ​ങ്ങ​ൾ തെ​ളി​യി​ക്കും. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഞ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ ഡേ​റ്റ കു​റ്റ​കൃ​ത്യ​ത്തി​നു​ള്ള തെ​ളി​വാ​ണ്. ഒ​റ്റ സീ​റ്റി​ലെ ക്ര​മ​ക്കേ​ടി​ന്റെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ഞ​ങ്ങ​ൾ​ക്ക് ആ​റു​മാ​സം വേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ലെ രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ വോ​ട്ട​ർ ഡേ​റ്റ കൈ​മാ​റാ​ൻ ക​മീ​ഷ​ൻ ത​യാ​റാ​വ​ണം. ക​ർ​ണാ​ട​ക​യി​ലെ ഒ​റ്റ സീ​റ്റി​ലെ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ മു​ഴു​വ​ൻ വോ​ട്ട് ക്ര​മ​ക്കേ​ടി​ന്റെ​യും തെ​ളി​വു​ക​ൾ ഞ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രും’ -രാ​ഹു​ൽ പറഞ്ഞു.


Full View

Tags:    
News Summary - vote chori: One man has 50 children in Modis Varanasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.