ബാങ്കുകളുടെ മിനിമം ബാലൻസ് എത്രയെന്ന് അവർക്ക് തീരുമാനിക്കാം, നിയന്ത്രിക്കാനാവില്ല-റിസർവ് ബാങ്ക് ഗവർണർ

മുംബൈ: ബാങ്കുകളുടെ മിനിമം ബാലൻസ് എത്രയെന്നു തീരുമാനിക്കുനുള്ള അധികാരം ബാങ്കുകൾക്കു മാത്രമാണെന്നും അതിൽ നിയന്ത്രണം കൊണ്ടുവരാനുള്ള അധികാരം റിസർവ് ബാങ്കിന് ഇല്ലെന്നും റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.

റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയിൽ ഇതു വരില്ല. എത്ര മിനിമം ബാലൻസ് സ്വീകരിക്കണെമെന്നോ അതിന് എത്ര പിഴ ഈടാക്കാമെന്നോ തീരുമാനിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. മിനിമം ബാലൻസ് വേണ്ടെന്നുവെക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ബാങ്കിന്റെ മാനേജ്മെന്റാണ് അത് തീരുമാനിക്കുന്നത്.

​ഐ.സി.ഐ.സി.ഐ ബാങ്ക് മെട്രോ നഗരപരിഥിയിൽ അകൗണ്ടുകളിലെ മിനിമം ബാലൻസ് 50,000 രൂപയാക്കി ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് റിസർബാങ്ക് ഗവർണർ ഇങ്ങനെ പറഞ്ഞത്.

ഗുജറാത്തിൽ ഒരു പൊതുപരിപാടിയിൽ പ​ങ്കെടുക്കാൻ വന്ന റിസർവ് ബാങ്ക് ഗവർണറെ സമീപിച്ച മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇതു പറഞ്ഞത്. ‘ചില ബാങ്കുകൾ മിനിമം ബാലൻസ് 10,000 ആക്കിയിട്ടുണ്ട്. ചിലർ 12,000 ആക്കി നിജപ്പെടുത്തി. ചിലർ 2000 ആക്കി. ചിലർ മിനിമം ബാലൻസ് വേണ്ടെന്നു​വെച്ചു. ഇത് സാമ്പത്തിക നിയന്ത്രണ പരിധിയതിൽ വരുന്ന കാര്യമല്ല’-റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

ഐ.സി.ഐ.സി.ഐ ബാങ്ക് മെട്രോ നഗരപരിഥിയിൽ അകൗണ്ടുകളിലെ മിനിമം ബാലൻ സ് 50,000 രൂപയായി ഉയർത്തിയതിൽ ജനകീയ പ്രതിഷേധം ഉയരുന്നുണ്ട്. ആഗസ്റ്റ് 1 മുതൽ ഇത് നിലവിൽ വന്നുകഴിഞ്ഞു. മിനിമം ബാലൻസ് ഇല്ലാത്ത ഉപഭോക്താക്കൾ 6 ശതമാനം പിഴയോ 500 രൂപയോ നൽകേണ്ടിവരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലൻസ് നേരത്തെ ഉപേക്ഷിച്ചിരുന്നു.

Tags:    
News Summary - They can decide, not control, the minimum balance of banks: Reserve Bank Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.