പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതിന് വ്യോമപാത അടച്ച നടപടിയിൽ പാകിസ്താന് 1240 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടി നൽകുന്നതിന്‍റെ ഭാഗമായി ഇന്ത്യ പാകിസ്താനുമായുള്ള സിന്ധൂ നദീജല കരാറിൽ നിന്ന് പിൻമാറിയിരുന്നു. ഇതിന് പ്രതികാരമായാണ് പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമയാന പാതയിൽ വിലക്കേർപ്പെടുത്തിയത്.
വ്യോമ പാത അടച്ചതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ ജൂൺ 30 വരെയുള്ള പാകിസ്താൻ ഏവിയേഷന്‍റെ വരുമാനം കുത്തനെ ഇടിഞ്ഞു.സാമ്പത്തിക നഷ്ടം ഉണ്ടായെന്ന് അംഗീകരിച്ച പാകിസ്താൻ പ്രതിരോധ മന്ത്രാലയം സാമ്പത്തിക നേട്ടത്തെക്കാൾ രാജ്യത്തിന്‍റെ പരാമധികാരത്തിനും പ്രതിരോധത്തിനുമാണ് മുൻഗണന എന്ന് പ്രതികരിച്ചു.
റിപ്പോർട്ടുകൾ പ്രകാരം പാകിസ്താൻ വ്യോമയാന പാതയിലെ വിലക്ക് ദിനം പ്രതി 150 ഓളം ഇന്ത്യൻ വിമാന സർവീസുകളെയാണ് ബാധിച്ചത്. കൂടാതെ ട്രാൻസിറ്റ് എയർ ട്രാഫിക്കിൽ 20 ശതമാനം ഇടിവുമുണ്ടായി. ആഗസറ്റ് 24 വരെയാണ് പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.