പൂണെ: പൂണെയിൽ നടന്ന ഗണേശ ചതുർഥി ഘോഷയാത്രയിൽ ഭക്തർക്കൊപ്പം ചേർന്ന് ധോൾ വായിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. നേരത്തെ പവാറും ഭാര്യയും ശ്രീമന്ത് ദഗ്ദുഷേത്ത് ഹൽവായ് ഗണപതി ക്ഷേത്രത്തിൽ അനന്ത് ചതുർത്ഥി പൂജ നടത്തിയിരുന്നു. 'പത്ത് ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി, ആളുകൾ ഭക്തിയിൽ മുഴുകിയിരുന്നതിനാൽ ആരും അത് അറിഞ്ഞില്ല. എല്ലാവർക്കും സമാധാനത്തിനും സന്തോഷത്തിനും വേണ്ടി ഗണേശ ഭഗവാനോട് പ്രാർത്ഥിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗണേശ ഘോഷയാത്രയിൽ പോലീസ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൂർണ്ണമായും സഹകരിക്കണമെന്നും ഉപമുഖ്യമന്ത്രി ആളുകളോട് അഭ്യർഥിച്ചു. 10 ദിവസത്തെ ഗണേശോത്സവത്തിന്റെ അവസാന നാളായ ഇന്ന് ഗണേശ വിഗ്രഹങ്ങൾ ആഘോഷപൂർവം ജലാശയങ്ങളിൽ നിമജ്ജനം ചെയ്യും. ഗണേശ ചതുർത്ഥി ,വിനായക ചതുർത്ഥി അഥവാ വിനായക ചവിതി എന്നും അറിയപ്പെടുന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവ ആഘോഷങ്ങൾക്ക് ഓഗസ്റ്റ് 27നാണ് മുംബൈയിൽ തുടക്കം കുറിച്ചത്.
പൂനെയിൽ, ശ്രീ കസ്ബ ഗണപതി (ഗ്രാമ ദേവത) 'മനാച്ച പഹില ഗണപതി' യുടെ വിഗ്രഹ നിമജ്ജന ഘോഷയാത്രയാണ് ആദ്യം പുറപ്പെടുന്നത്, തുടർന്ന് ആയിരക്കണക്കിന് വിഗ്രഹങ്ങൾ നിമഞ്ജനത്തിനായി പുറപ്പെടും.
മുംബൈ: അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥ അഞ്ജന കൃഷ്ണയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിൽ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സ്ഥിതിഗതികൾ ശാന്തമാക്കാനും കൂടുതൽ വഷളാകാതിരിക്കാനുമാണ് താൻ ഇടപെട്ടതെന്നും നിയമപാലകരെ തടയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാപൂരിലെ കർമല ഡെപ്യൂട്ടി സൂപ്രണ്ട് (ഡി.എസ്.പി) അഞ്ജനയെ ഫോണിലൂടെ അജിത് കുമാർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ വിവാദമായിരുന്നു.
പിന്നാലെയാണ് എക്സിലൂടെ അദ്ദേഹം വിശദീകരണം നൽകിയത്. സോളാപൂരിലെ കർമല ഗ്രാമത്തിൽ അനധികൃത മണ്ണ് ഖനനത്തിനെതിരെ നടപടിയെടുത്തതാണ് അജിത് പവാറിനെ ചൊടിപ്പിച്ചത്. തുടർന്ന് ഡി.എസ്.പിയെ മറ്റൊരാളുടെ ഫോണിൽ വിളിച്ച് ശാസിക്കാൻ ശ്രമിക്കുകയായിരുന്നു. മണ്ണെടുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്ന് പൊലീസ് സേനയുമായി അഞ്ജന സ്ഥലത്തെത്തുകയായിരുന്നു. എൻ.സി.പി നേതാവ് ബാബ ജഗ്താപ് സ്ഥലത്തെത്തി പൊലീസ് നടപടി നിർത്താൻ ഡി.എസ്.പിയോട് ആവശ്യപ്പെട്ടു. പിന്നാലെ, അജിത് പവാറിനെ തന്റെ ഫോണിൽ വിളിച്ച് അഞ്ജന കൃഷ്ണക്ക് കൈമാറി. ഇരുവരും സംസാരിക്കുന്നത് സമീപത്തുണ്ടായിരുന്ന മറ്റൊരാൾ വിഡിയോയിൽ ചിത്രീകരിച്ചതാണ് വൈറലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.