ഒട്ടോവ: ഖാലിസ്ഥാനി സംഘടനകൾ ഉൾപ്പെടെ തീവ്രസ്വഭാവമുള്ള സംഘടനകൾക്ക് കാനഡയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന് റിപ്പോർട്ട്. കനേഡിയന്‍ ധനകാര്യവകുപ്പ് പുറത്തുവിട്ട ‘കാനഡയിലെ കള്ളപ്പണം വെളുപ്പിക്കലിന്റെയും തീവ്രവാദ സാമ്പത്തികസഹായത്തിന്റെയും വിലയിരുത്തല്‍-2025’ എന്ന റിപ്പോര്‍ട്ടിലാണ് ഖലിസ്ഥാനെ കുറിച്ചും പരാമര്‍ശമുള്ളത്.
ബബ്ബർ ഖൽസ ഇന്റർനാഷണലും ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷനുമടക്കമുള്ളവർ ഇത്തരത്തിൽ പണം സ്വരൂപിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യ വിരുദ്ധ നിലപാട് പുലർത്തുന്ന തീവ്ര ഖലിസ്ഥാനി ഗ്രൂപ്പുകൾക്ക് കാനഡ സുരക്ഷിത താവളമൊരുക്കുന്നുവെന്ന ആരോപണം തുടരുന്നതിനിടെയാണ് റിപ്പോർട്ട്.
ഖലിസ്ഥാനി ഗ്രൂപ്പുകള്‍ക്ക് പുറമെ, ഹിസ്ബുല്ലയടക്കം സംഘടനകള്‍ക്കും കാനഡയില്‍ നിന്നും സാമ്പത്തികസഹായം ലഭിക്കുന്നുണ്ടെന്ന് ലോ എന്‍ഫോഴ്‌സ്‌മെന്റും ഇന്റലിജന്‍സ് ഏജന്‍സികളും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ക്രൗഡ് ഫണ്ടിങ്, ക്രിപ്‌റ്റോകറൻസി, ബാങ്കിങ് മേഖല എന്നിവയിലൂടെയാണ് ധനസമാഹരണം നടക്കുന്നത്. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിനായി ഖലിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ അക്രമത്തെ കൂട്ടുപിടിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് കടത്തിനും വാഹനമോഷണത്തിനുമായി തീവ്രവാദ ഗ്രൂപ്പുകള്‍ ചാരിറ്റബിള്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു
1980-കളുടെ മധ്യം മുതൽ കാനഡയിൽ രാഷ്ട്രീയ പ്രേരിതവും അക്രമാസക്തവുമായ തീവ്രവാദ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഒട്ടാവ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്ന് രണ്ടുമാസങ്ങൾക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകളുമെത്തുന്നത്.
ഇതാദ്യമായാണ് തീവ്രവാദത്തിന് രാജ്യത്തിനകത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് കാനഡ തുറന്നുപറഞ്ഞിരിക്കുന്നത്.
നേരത്തെ, ഖലിസ്ഥാനികളെ കാനഡ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതായും ഇന്ത്യയെ വിഭജിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതായും ഇന്ത്യന്‍ സർക്കാർ ആരോപിച്ചിരുന്നു. തുടർന്ന്, ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണകാലത്ത് ഇതിനെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുകളും വീണിരുന്നു. സിഖ് നേതാവും ഖലിസ്ഥാനി പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളുമായ ഹര്‍ദീപ് സിങ് നിജ്ജറിനെ കാനഡയില്‍ വെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു കാനഡയുടെ ആരോപണം. ഇത് ഇന്ത്യ തള്ളിയതിന് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിൽ വാക്പോരുമുടലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.