alahabad high court
പ്രയാഗ്രാജ്: ഉത്തർപ്രദേശിൽ ആര്യ സമാജം നടത്തിക്കൊടുത്ത വിവാഹങ്ങളിൽ അന്വേഷണം നടത്തണമെന്ന് അലഹാബാദ് ഹൈക്കോടതി സംസ്ഥാന ഗവൺമെന്റിനോട് നിർദ്ദേശിച്ചു. വ്യാജമായ ആര്യസമാജങ്ങൾ വിവാഹങ്ങൾ നടത്തിക്കൊടുക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.
വിവാഹിതയാകുന്ന പെൺകുട്ടിയുടെ പ്രായം പോലും പരിശോധിക്കാതെയും തെറ്റായ ഉദ്ദേശത്തോടെയുമാണ് ഇവർ വിവാഹം നടത്തുന്നതെന്നും ആഭ്യന്തര സെക്രട്ടറിക്കുള്ള നിർദ്ദേശത്തിൽ കോടതി പറയുന്നു. ഡെപ്യൂട്ടി കമീഷനണറിൽ കുറയാതെയുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണെമെന്നും ജസ്റിസ് പ്രശാന്ത് കുമാർ ഉത്തരവിട്ടു.
തെൻറ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സോനു എന്ന ഷഹനൂർ നൽകിയ ഹർജിയിലാണ് കോടതി ഈ അന്വേഷണത്തിന് ഉത്തരവിട്ടത്.
2020 ൽ ഷഹനൂർ വിവാഹം ചെയ്ത പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. എന്നാൽ പ്രായപൂർത്തിയാകുന്നതു വരെ പെൺകുട്ടി നാരീ നികേതനിൽ കഴിയുകയായിരുെനന്നും പിന്നീടാണ് തന്നോടൊപ്പം കഴിഞ്ഞതെന്നും ഷഹനൂർ കോടതിയിൽ പറഞ്ഞു.
തെൻറ വിവാഹം ആര്യ സമാജമാണ് നടത്തിക്കൊടുത്തതെന്ന് ഇയാൾ കോടതിയെ അറിയിച്ചു. എന്നാൽ ഇവർ രണ്ട് മതത്തിൽപെട്ടവരായതിനാൽ മതപരിവർത്തനം നടത്താതെ വിവാഹം നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ഷഹനൂരിെൻറ ഹർജി കോടതി തള്ളുകയും ചെയ്തു.
ആര്യസമാജം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു. ഒരു വർഷം ഇവർ നടത്തിക്കൊടുത്ത വിവാഹങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.