pipodara

ഇങ്ങനെയും ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ; ഒരാൾ കുറ്റം ചെയ്താൽ ആ ജാതിയിൽപെട്ടവരെ മുഴുവൻ അടിച്ചോടിക്കും, വീടുകൾ തീയിടും, കൊള്ളയടിക്കും. പിന്നെ പ്രവേശനമില്ല

ഇങ്ങനെയും ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ. ഇവിടെ നിയമം ഇവർ പറയുന്നതാണ്, പ്രവർത്തിക്കുന്നതാണ്. ഗുജറാത്തിലെ രാജസ്ഥാൻ അതിർത്തിയിലുള്ള വനാതിർത്തിയിലെ ​ഗ്രാമമാണ് മോട്ട പി​േപാദര. ഇവിടത്തെ ആദിവാസികളാണ് കൊദാർവികൾ. തൊട്ടടുത്ത മ​െറാരു ആദിവാസി വിഭാഗം ദാഭി. ഇവിടത്തെ കൊദാർവികളായ മനുഷ്യരെ ഒന്നടങ്കം ഈ ​ഗ്രാമത്തിൽ നിന്ന് അടിച്ചോടിച്ചിട്ട് പതിനൊന്നു വർഷമായി. ഇത്രയും കാലം തങ്ങളുടെ നാട്ടിൽ തിരിച്ചെത്താനാവാതെ നാ​ടോടികളായി അലയുകയായിരുന്നു ഇവർ. ഇപ്പോഴാണ് പുറംലോകം അറിയുന്നത്.

27കാരിയായ അൽക കൊദാർവി ഇതിനിടെ വിവാഹിതാതയായി. ഇവർക്ക് രണ്ടു മക്കളുണ്ട്. എന്നാൽ നാട്ടിൽ പോകാൻ അവകാശമില്ല. ഇവർ കല്യാണം കഴിച്ചയാളുമായി എവിടെയൊക്കെയോ കഴ​ിയുകയാണ്. അടുത്തിടെ ഇൗ വിഭാഗത്തിലുള്ള ഒരാൾ ജില്ലാ പൊലീസിന് നാട്ടിലെത്താനായി പാരാതി നൽകിയതോടെയാണ് അത്യന്തം പ്രാകൃതമായ ആചാരപരമായ ഒരു നിയമത്തിന്റെ പേരിൽ നൂറുകണക്കിനു വരുന്ന ഒരു ജനത പുറത്താക്കപ്പെട്ട വിവരം പുറത്തറിയുന്നത്.

2014 ൽ 300 പേരടങ്ങുന്ന ഗ്രാമവാസികളാണ് പുറത്താക്കപ്പെട്ടത്. ‘ചഡോതരു’ എന്ന ആചാരത്തി​െൻറ ഭാഗമായിരുന്നു അത്. ഈ ആചാരപ്രകാരം ഈ ആദിവാസി വിഭാഗത്തിലെ ആരെങ്കിലും ഒരു കു​റ്റം ചെയ്താൽ ഈ ഗ്രാമവാസികളെ ഒന്നടങ്കം പുറത്താക്കും. കൊലപാതകം, ബലാത്സംഗം, പരസ്ത്രീ ബന്ധം എന്നിവക്കാണ് ഈ കടുത്ത ശിക്ഷ.

ആരോ ഒരു കൊലപാതകം ചെയ്തെന്നായിരുന്നു ആരോപണം. ഒരു രാത്രി മദ്യാസക്തിയതിലായിരുന്നത്രെ അത്. നരൻഭായി എന്നയാളെ രാജുഭായി എന്ന യുവാവ് കല്ലെറിഞ്ഞു കൊന്നു. അതോടെ അയാളുടെ വിഭാഗത്തിലുള്ള എല്ലാവരെയും പുറത്താക്കാൻ തുടങ്ങി. അതായിരുന്നു അവിടത്തെ നിയമം. കൈയ്യിൽ കിട്ടിയ ആയുഥങ്ങളുമായി സംഘടി​ച്ചെത്തി അവർ എല്ലാ വീടുകളിലും ആ​​ക്രമണം നടത്തി. വീടുകൾ തകർത്തു. കണ്ണിൽ കണ്ടവരെയൊക്കെ അടി​ച്ചോടിച്ചു. വളർത്തുമൃഗങ്ങളെ കൊന്നു. നാട്ടുകാർ വാദ്യങ്ങൾ കൊട്ടി ആഘോഷമായി പ്രകടനമായി എത്തിയായിരുന്നു ഈ ക്രൂരകൃത്യങ്ങൾ നടത്തിയത്.

ഇതിനുള്ള പ്രഖ്യാപനം നടത്തിയിരുന്നത് ഗ്രാമമുഖ്യനാണ്. അയാൾ കൊലപാതകത്തിനു പകരമായി ഒരു വലിയ തുക പ്രഖ്യാപിക്കും. അത് കൊടുക്കാൻ നിവൃത്തിയില്ലാത്തതിനാൽ ഗ്രാമവസികൾ ഈ ​ശിക്ഷ അനുഭവിക്കുക തന്നെ. രാജുഭായിയെ പിന്നീട് 2017ൽ കോടതി വെറുതെവിട്ടു.

ദന്ദാ മേഖലയിലെ അസിസ്റ്റൻറ് പൊലീസ് സൂപ്രണ്ടായ സുമൻ ദലയുമായി ആദിവാസി സ്ത്രീ നടത്തിയ ഒരു കാര്യം പറച്ചിലിൽ നിന്നാണ് ഈ ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. സുമൻ ദലയുടെ പാചകക്കാരിയായിരുന്നു അൽക എന്ന ആദിവാസി. വീടിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അൽക തന്റെ ദുരന്തകഥ പറഞ്ഞത്. അൽക്കയെപ്പോലെ അന്ന് പുറത്താക്ക​പ്പെട്ട നൂറുകണക്കിന് ആളുകൾ ദന്ദ, പലൻപൂർ, സൂറത്ത് തുടങ്ങി പലയിടത്തും ചെറിയ പണി ചെയ്ത് ജീവിക്കുന്നുണ്ട്. ആരും തമ്മിൽ കാണാറുപോലു​മില്ല.

സംഭവം അപ്പോൾതന്നെ സുമൻ ദല പൊലീസ് സുപ്രണ്ട് അക്ഷയ് രാജ് മക്‍വാനയെ അറിയിച്ചു​. ഏതാനും ദിവസം മുമ്പ് ജഗബായി കൊദാർവി എന്ന ഒരാൾ തന്റെ നാട്ടിലേക്ക് തിരി​കെ പോകാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് സംഘം ഇത്തരത്തിൽ പലിയടത്തുള്ളവരെക്കുറിച്ച് അന്വേഷിച്ച് പലരെയും കണ്ടെത്തി സംസാരിച്ചു. പിന്നീട് ഇവർ ഗ്രാമത്തിലെ പഞ്ചുമായി (മുഖ്യൻ) സംസാരിച്ചു.

നാലുവർഷം മുമ്പ് നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചവർക്ക് വീണ്ടും ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിനിടെ മരിച്ചുപോയ ഒരാളുടെ മരണാനന്തര കർമം നടത്താനായി നാട്ടിലെത്തിയവരെയും ഇവർ ആക്രമി​േച്ചാടിച്ചു.

പലൻപൂരിൽ നിന്ന് പൊലീസിന് ഒരു മണിക്കൂർ യാ​ത്രയുണ്ട് ഉൾഗ്രാമത്തിലേക്ക്. പൊലീസ് സഹായത്തോടെ ഒടുവിൽ ഓരോരുത്തരായി ഗ്രാമത്തിലേക്ക് തിരിച്ചെത്തി. പൊലീസ് ഗ്രാമമുഖ്യനുമായി സംസാരിച്ചു. അവരെ കാര്യങ്ങൾ ബാധ്യപ്പെടുത്തി. ഇന്ന് അവിടെ സമാധാനം പുനഃസ്ഥാപിച്ചു. എന്നാൽ ഇത്തരം ആചാരം പലയിടത്തും നിലനിൽക്കുന്നുണ്ടത്രെ.

Tags:    
News Summary - There is a village like this in India; if one person commits a crime, all the people of that caste are beaten up, their houses are burned, and they are looted. Then there is no entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.