പോർട്ട് ബ്ലെയർ: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം. ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടില്ല.
ജൂലൈ 22 ന് രാവിലെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഭൂചലനം അനുഭവപ്പെട്ട് ഒരാഴ്ച കഴിഞ്ഞാണ് ഈ ഭൂകമ്പം ഉണ്ടായത്. ഫരീദാബാദിലാണ് 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാശനഷ്ടമോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്തരം ദുരന്തങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ജൂലൈ 29 മുതൽ ആഗസ്റ്റ് ഒന്ന് വരെ ദേശീയ തലസ്ഥാന മേഖലയിൽ ദുരന്ത നിവാരണ തയ്യാറെടുപ്പ് പരിശീലനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഭൂകമ്പം, വ്യാവസായിക രാസ അപകടങ്ങൾ തുടങ്ങിയ വലിയ ദുരന്തങ്ങൾക്കുള്ള ഏകോപനവും പ്രതികരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് ഈ പരിശീലനങ്ങൾ നടത്തുത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഇന്ത്യൻ സൈന്യം, ഡൽഹി, ഹരിയാന, യു.പി സംസ്ഥാന സർക്കാരുകൾ എന്നിവ ചേർന്നാണ് പരിശീലനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.