ബാങ്കി​ന്റെ ജനലഴികൾ മുറിച്ച നിലയിൽ

ആന്ധ്രയിലെ ഹിന്ദുപുരത്തെ എസ്.ബി.ഐ ബാങ്കിൽ വൻകവർച്ച; 11 കിലോ സ്വർണവും 36 ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു

ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ഹിന്ദുപുരത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി.‌ഐ) ശാഖയിൽ നിന്ന് അജ്ഞാതർ 11 കിലോയിലധികം സ്വർണാഭരണങ്ങളും 36 ലക്ഷം രൂപയും കൊള്ളയടിച്ചു. തുമുകുന്ന ചെക്ക്‌പോസ്റ്റിനടുത്തുള്ള ശാഖയിലാണ് സംഭവം നടന്നത്, ബാങ്കിന്റെ പിറകുവശത്തെ ജനലഴിക​ൾ മുറിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

വൈദ്യുതി സംവിധാനങ്ങൾ വിച്ഛേദിച്ച് സിസി ടി.വി പ്രവർത്തനരഹിതമാക്കുകയും ലോക്കർ തുറക്കുകയും ചെയ്തു. കവർച്ച കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ നൽകിയ പരാതിയെ തുടർന്ന് പോലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിക്കുകയും ഉൾപ്പെട്ടവരെ തിരിച്ചറിയാൻ വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുകയും ചെയ്തു.

സംഭവസമയത്ത് ബ്രാഞ്ചിൽ സുരക്ഷാ ഗാർഡുകൾ ഇല്ലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഒറ്റപ്പെട്ട നിലയിലിയിരുന്ന കെട്ടിടത്തിലായിരുന്നു ബാങ്ക് പ്രവർത്തിച്ചിരുന്നത്. മോഷ്ടാക്കൾ ആസൂത്രണം ചെയ്ത് നടത്തിയ കവർച്ചയാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.

ചുറ്റുമുള്ള കെട്ടിടങ്ങളിലെയും കടകളിലെയും സിസി ടി.വി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്, കൂടാതെ രക്ഷപ്പെടാനുള്ള സാധ്യതയുള്ള വഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, സൂചനകൾക്കായി ഒരു പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്

Tags:    
News Summary - Massive robbery at SBI bank in Hindupuram, Andhra Pradesh;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.