കൊല്ലപ്പെട്ട കെവിൻ

'പണമല്ല വേണ്ടത്, പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം'; തിരുനൽവേലി ദുരഭിമാനക്കൊലയിൽ ധനസഹായം നിരസിച്ച് കെവിന്‍റെ കുടുംബം

ചെന്നൈ: തിരുനൽവേലിയിലെ കെവിന്‍റെ ദുരഭിമാനക്കൊലയിൽ ധനസഹായം നിരസിച്ച് കുടുംബം. കെവിന്‍റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ സർക്കാർ പ്രതിനിധികളെ കുടുംബം തിരിച്ചയച്ചു. പണമല്ല പകരം നീതിയാണ് വേണ്ടെതെന്ന് കുടുംബം പറഞ്ഞു. പ്രതികളെ നിയമത്തിനു മുന്നിൽകൊണ്ടുവരുന്നതാണ് കുടുംബത്തിന്‍റെ ആവശ്യമെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് തൂത്തുക്കുടി സ്വദേശിയായ കെവിൻ കുമാറിനെയാണ് (25) തിരുനെൽവേലിയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കെവിൻ ദലിത് വിഭാഗക്കാരനായിരുന്നു. ചെന്നൈയിലുള്ള ഐ.ടി സ്ഥാപനത്തിലെ തൊഴിലാളിയായ കെവിൻ കെ.ടി.സി നഗറിലെ ഒരു സ്വാകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തന്റെ സ്കൂൾ സഹപാഠിയുമായി പ്രണയത്തിലായിരുന്നു.

വീട്ടുകാരുടെ ശക്തമായ വിയോജിപ്പ് കെവിനുമായുള്ള വിവാഹത്തെ എതിർത്തു. ഞാറാഴ്ച പെൺസുഹൃത്തിനെ കാണാൻ ആശുപത്രി പരിസരത്തെത്തിയ കെവിനെ പെൺകുട്ടിയുടെ സഹോദരൻ സുർജിത് സംസാരിക്കാനെന്ന വ്യാജേന പിടിച്ചുകൊണ്ടുപോവുകയും സംസാരത്തിനിടയിൽ രോഷാകുലനായ സഹോദരൻ സുർജിത് കെവിനെ വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.

കേസിലെ മറ്റു പ്രതികൾ പൊലീസുകാരായ പെൺകുട്ടിയുടെ മാതാപിതാക്കളായ പൊലീസ് സബ് ഇൻസ്പെക്ടർമാരായ ശരവണൻ, കൃഷ്ണകുമാരി എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. മുഖ്യ പ്രതിയായ സഹോദരൻ സുർജിത്ത് പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. എന്നാൽ മാതാപിതാക്കൾക്ക് നേരെ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

സുർജിത്തിനെതിരെ മാത്രമല്ല മറ്റു പ്രതികൾക്കെതിരെയും കേസ് എടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കെവിന്‍റെ ദുരഭിമാനക്കൊലയിൽ സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.

Tags:    
News Summary - thirunelveli honour killing kevin famil refusing financial assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.