ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ വിമർശനങ്ങൾക്കും പിന്നാലെ കെട്ടിക്കിടന്ന ഏഴുമാസത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാന ആസാദ് നാഷനൽ ഫെലോഷിപ്പിന്റെ (എം.എ.എൻ.എഫ്) ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ.
മാസങ്ങളായി ഫെലോഷിപ് ലഭിക്കാതെ 1,400ലധികം വിദ്യാർഥികളാണ് സാമ്പത്തിക പ്രയാസത്തിലായത്. പുതുതായി ആസാദ് ഫെലോഷിപ് അനുവദിക്കുന്നത് രണ്ടാം മോദിസർക്കാറിന്റെ അവസാനകാലത്ത് നിർത്തലാക്കിയിരുന്നു.
നേരത്തേ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് കാലാവധി അവസാനിക്കുംവരെ നൽകുമെന്നും കേന്ദ്രം അറിയിച്ചതാണ്. എന്നാൽ, ഏഴു മാസത്തോളം ഫണ്ട് അനുവദിക്കാതെ കേന്ദ്രം പ്രയാസപ്പെടുത്തിയതോടെ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട നിരവധി വിദ്യാർഥികളടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായിരുന്നു.
2009ൽ രൂപവത്കരിച്ച എം.എ.എൻ.എഫ് പദ്ധതിപ്രകാരം ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി വിദ്യാർഥികൾക്കാണ് ഗവേഷണത്തിനായി ഫെലോഷിപ് അനുവദിച്ചുകൊണ്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.