[പ്രതീകാത്മക ചിത്രം]
ഹൈദരാബാദ്: തെലങ്കാനയിൽ അടുത്തിടെയുണ്ടായ വ്യാജ മദ്യ ദുരന്തങ്ങളെ തുടർന്ന് എക്സൈസ് വകുപ്പ് വ്യാപക റെയ്ഡും നടപടികളും തുടരുകയാണ്. ഇതോടെ വ്യാജ മദ്യം വിതരണം ചെയ്യാനായി പുതിയ വഴികൾ കണ്ടെത്തുകയാണ് വിൽപനക്കാർ. ഇതിനിടെയാണ് പാൽ പാക്കറ്റില്‍ വിതരണം ചെയ്ത ലിറ്റർ കണക്കിന് കള്ള് പിടിച്ചെടുത്തിരിക്കുന്നത്.
മെഡ്ചലിലെ അയോധ്യാനഗറിലെ ഗുണ്ട്ലപോച്ചാംപള്ളിയിലുള്ള ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 270 ലിറ്റർ കള്ളാണ് പിടിച്ചെടുത്തത്. കണ്ടാൽ പാൽ പാക്കറ്റുകളെന്ന് തോന്നിക്കുംവിധം പാക്ക് ചെയ്ത നിലയിലായിരുന്നു ഇവ.
പാക്കറ്റുകളിൽ എസ്.വി.എസ് കമ്പനി എന്ന് പ്രിന്‍റ് ചെയ്തിരുന്നു. സംഭവത്തിൽ ഹോട്ടലുടമയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇവ വിതരണം ചെയ്തയാളെക്കുറിച്ച് വെളിപ്പെടുത്താൻ ഹോട്ടലുടമ തയാറായിട്ടില്ല. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.