വിദേശ നാണയ വിനിമയ ചട്ട(ഫെമ) ലംഘനത്തെ തുടർന്ന് ഫാഷന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രക്കും അനുബന്ധ കമ്പനികൾക്കുമെതിരെ ഇ.ഡി. 1,654.35 കോടി രൂപയുടെ ലംഘനം ചൂണ്ടികാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്.ഡി.ഐ നയ പ്രകാരം നിയന്ത്രണങ്ങളുള്ള മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരത്തിലാണ് ക്രമക്കേട്.
മൊത്ത വ്യാപാരത്തിനെന്ന് അവകാശപ്പെട്ട് നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുകയും ഉപഭോക്താക്കളുമായി നേരിട്ടുള്ള വില്പന നടത്തുകയും ചെയ്‌തെന്നാണ് നിലവിലുള്ള ആരോപണം. മിന്ത്രയുമായി ബന്ധമുള്ള വെക്ടര്‍ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് റീട്ടെയില്‍ വില്പന നടത്തിയതെന്ന് ഇ.ഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഒരേസമയം മൊത്തവ്യാപാരവും ചില്ലറ വ്യാപാരവും നടത്തി തിരിമറി നടത്താൻ ഈ സംവിധാനത്തെ കമ്പനി ഉപയോഗിച്ചു. ഫെമ നിയമത്തിലെ വകുപ്പ് 6(3)ബി പ്രകാരമുള്ള വ്യവസ്ഥകള്‍ മറികടന്ന് 1,654.35 കോടിയുടെ ഇടപാടുകള്‍ കമ്പനി നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
2010ല്‍ പ്രാബല്യത്തിൽ വന്ന എഫ്.ഡി.ഐ ഭേദഗതി പ്രകാരം മൊത്ത വ്യാപാര വില്പനയുടെ 25 ശതമാനം മാത്രമെ അനുബന്ധ ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയൂ. എന്നാൽ മിന്ത്ര ഈ പരിധി ലംഘിക്കുകയാണ് ഉണ്ടായത്.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, കൂടുതൽ നിയമനടപടികൾക്കായി ഫെമയുടെ സെക്ഷൻ 16(3) പ്രകാരം ഇപ്പോൾ ഒരു പരാതി ഫയൽ ചെയ്തിട്ടുണ്ട് . ഈ വിഷയത്തിൽ മിന്ത്രയിൽ നിന്ന് ഓദ്യോഗിക പ്രതികരണമൊന്നും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.