ന്യഡൽഹി: പ്രക്ഷുബ്ധമായ വർഷകാല സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു ദിവസത്തെ വിദേശയാത്ര തുടങ്ങി. ആദ്യഘട്ടത്തിൽ രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് പുറപ്പെട്ടു. അവിടെനിന്ന് മാലിദ്വീപിലേക്ക് പോകും.
ഇന്ത്യ- ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായം, സാങ്കേതികവിദ്യ, ഗവേഷണം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷാ സഹകരണം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സംഭാഷണങ്ങൾക്ക് നേതൃത്വം നൽകും. യു.എസുമായി വ്യാപാര ചർച്ചകൾ എവിടെയുമെത്താതെ തുടരുന്നതിനിടയിലാണ് യു.കെയുമായി കരാർ.
കരാറനുസരിച്ച് ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഇനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കും. ജനസംഖ്യയുടെ ഏകദേശം 2.7 ശതമാനം (1.8 ദശലക്ഷത്തോളം) ഇന്ത്യക്കാരുള്ള യു.കെ ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്നാണ്. 2023-2024 അക്കാദമിക് വർഷത്തിൽ 1,70,000 ഇന്ത്യൻ വിദ്യാർഥികൾ ഇംഗ്ലണ്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.