തെലങ്കാനയിലെ ഔഷധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം; മരണം 46 ആയി

ഹൈദരാബാദ്: തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 46 ആയി. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ വ്യാഴാഴ്ച മരിച്ചു. അപകടത്തിൽ പരിക്കേറ്റ എട്ട് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇനി എട്ട് പേരെ കണ്ടെത്താൻ ഉണ്ടെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പറഞ്ഞു. കാണാതായവരെക്കുറിച്ചുള്ള തുടർ നടപടികൾക്കായി ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

പശമൈലാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സിഗാച്ചി ഫാർമ കമ്പനിയുടെ പ്ലാന്റിലാണ് സ്ഫോടനമുണ്ടായത്. രാസപ്രവർത്തനം മൂലമാണ് സ്ഫോടനമെന്നാണ് പ്രഥാമിക നിഗമനം. ആ സമയത്ത് 150 തോളം പേർ ഉണ്ടായിരുന്നു. സ്‌ഫോടനത്തിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ ദൂരേക്ക് തെറിച്ചു. റിയാക്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് കെട്ടിടം മുഴുവൻ തീപിടിക്കുകയായിരുന്നു.

മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് സ​ർ​ക്കാ​റും ക​മ്പ​നി​യും ഒ​രു കോ​ടി രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​ർ​ക്ക് 10 ല​ക്ഷം രൂ​പ​യും നി​സ്സാ​ര പ​രി​​ക്കേ​റ്റ​വ​ർ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യും ന​ൽ​കും.

Tags:    
News Summary - Explosion at pharmaceutical factory in Telangana; death toll rises to 46

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.