ഹൈദരാബാദിൽ എൽ.പി.ജി ഗ്യാസ് പൊട്ടിത്തെറിച്ച് അഞ്ച് പേർക്ക് പരിക്ക്

ഹൈദരാബാദ്: ഹൈദരാബാദിൽ എൽ.പി.ജി ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്ക്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകർന്നു. രണ്ട് കുട്ടികൾ അടക്കം അഞ്ച് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ആസ്ബറ്റോസ് കോളനിയിലാണ് സംഭവം.

പൊലീസും രക്ഷാപ്രവർത്തകരും എത്തുന്നതിനുമുമ്പ് നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വലിയ ശബ്ദം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികളാകെ പരിഭ്രാന്തിയിലായി. സ്ഫോടനത്തിന് കാരണം എൽ.പി.ജി ഗ്യാസ് ചോർച്ചയാണെന്നാണ് നിഗമനം. എന്നാൽ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Five injured in LPG gas explosion in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.