ന്യൂഡൽഹ: പ്രളയ ദുരന്തം അനുഭവിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസം എത്തിക്കണമെന്ന് സി.പി.എം പൊളിറ്റ്‌ബ്യൂറോ (ആവശ്യപ്പെട്ടു. പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ജമ്മു-കശ്‌മീർ, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിൽ പേമാരിയും പ്രളയവും മണ്ണിടിച്ചിലും ആശങ്കജനകമായി തുടരുകയാണ്.
പഞ്ചാബിൽ 23 ജില്ല പ്രളയബാധിതമാണ്. മൂന്ന് ലക്ഷം ഏക്കറിൽ വിളകൾ നശിച്ചു. നാലു ലക്ഷത്തോളം പേർ ദുരിതബാധിതരാണ്. ഹരിയാനയിൽ 12 ജില്ലകളിലായി രണ്ടര ലക്ഷം ഏക്കർ കൃഷി വെള്ളത്തിൽ മുങ്ങി. ജമ്മു-കശ്‌മീരിൽ ആയിരക്കണക്കിന് ഏക്കർ നെൽകൃഷി ഒലിച്ചുപോയി. 170 പേർ മരിച്ചു. ഡൽഹിയിലും രാജസ്ഥാനിലും പല ഭാഗങ്ങളിലും പ്രളയസ്ഥിതി രൂക്ഷമാണ്. 320ൽപരം പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്‌ത ഹിമാചൽപ്രദേശിലും സ്ഥിതി ദയനീയമാണ്.
റോഡുകൾ, പാലങ്ങൾ, വീട്, ഭൂമി, കന്നുകാലികൾ, വിളകൾ എന്നിവ വൻതോതിൽ നശിച്ചു. മേഘവിസ്‌ഫോടനവും ഉരുൾപൊട്ടലും ആവർത്തിച്ച ഉത്തരാഖണ്ഡിലും സ്ഥിതി വഷളായി തുടരുന്നു.വിഷയത്തിൽ കേന്ദ്രസർക്കാർ നിഷ്‌ക്രിയത്വം പാലിക്കുകയാണ്. അതത് സംസ്ഥാനങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഫണ്ട് ശേഖരിക്കാനും പാർട്ടി പ്രവർത്തകരോട് പൊളിറ്റ്‌ബ്യൂറോ നിർദശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.