മാലെ: നയതന്ത്രബന്ധത്തിനും അപ്പുറമാണ് ഇന്ത്യയുമായുള്ള സൗഹൃദവും സഹകരണവുമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഈസു. മാലദ്വീപിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെള്ളിയാഴ്ച ഔദ്യോഗിക ബഹുമതികളോടെ ആദരിച്ചശേഷമുള്ള പ്രസ്താവനയിലാണ് ഇന്ത്യയുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
ഇന്ത്യയുടെ സാമ്പത്തിക സഹായത്തിന് പ്രത്യേകം നന്ദിയും പ്രകടിപ്പിച്ചു. നേരത്തേ വ്യാപാരം, പ്രതിരോധം, നാവിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു. തുടർന്ന്, മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പ അനുവദിക്കാനും ഉടമ്പടിയായി. ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിനും ധാരണയായിട്ടുണ്ട്.
മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നശീദുമായും മോദി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യവുമായുള്ള സഹകരണം ശക്തമാക്കുമെന്ന് മോദി പറഞ്ഞു. മാലദ്വീപ് വൈസ് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ്, സ്പീക്കർ അബ്ദുൽ റഹീം അബ്ദുല്ല തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.