പട്ന: വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഇഴഞ്ഞെത്തിയ മൂർഖനെയെടുത്ത് കടിച്ച് ഒരു വയസ്സുകാരൻ. തുടര്‍ന്ന് കുട്ടി ബോധരഹിതനായെങ്കിലും ഉടൻ ആശുപത്രിയിലെത്തിക്കുകയും അപകടനില തരണം ചെയ്യുകയും ചെയ്തു. അതേസമയം, ഒരു വയസ്സുകാരന്‍റെ കടിയേറ്റ പാമ്പ് ചത്തു.
ബിഹാറിലെ ബെട്ടിയ ജില്ലയിൽനിന്നാണ് ഞെട്ടിക്കുന്ന വാർത്ത വന്നിരിക്കുന്നത്. വെസ്റ്റ് ചമ്പാരനിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗോവിന്ദ എന്ന കുഞ്ഞ് വീട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് ഹിന്ദുസ്ഥാൻ ലൈവ് റിപ്പോർട്ട് ചെയ്തു.
രണ്ടടി നീളമുള്ള മൂർഖൻ പാമ്പാണ് വീട്ടിൽ കയറിയതെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. കളിപ്പാട്ടമാണെന്ന് കരുതി പാമ്പിനെ എടുത്ത കുട്ടി കടിച്ച് രണ്ട് കഷ്ണമാക്കിയെന്നും ഇവർ പറയുന്നു.
വീട്ടുകാർ കുട്ടിയെ ഉടൻ മജൗലിയയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ബെട്ടിയ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് വിഷബാധയേറ്റ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും ഇപ്പോഴും ചികിത്സയിലാണെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദേവികാന്ത് മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.