ടി.സി.എസ് 12,000 ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്). 2026 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം രണ്ടുശതമാനം​ വെട്ടിക്കുറക്കുമെന്നാണ് കമ്പനി അറിയിച്ചത്.

പ്രധാനമായും മിഡിൽ, സീനിയർ മാനേജ്മെന്റിനെയാണ് ഇത് ബാധിക്കുക. ഡിമാൻഡ് കുറയൽ, നിരന്തരമായ പണപ്പെരുപ്പം, യു.എസ് വ്യാപാര നയങ്ങളെ കുറിച്ചുള്ള നീണ്ടുനിൽക്കുന്ന അനിശ്ചിതത്വം എന്നിവ കാരണം ഇന്ത്യയുടെ 283 ബില്യൺ ഡോളർ മൂല്യമുള്ള ഐ.ടി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. 

Tags:    
News Summary - ​TCS to cut 12,000 Jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.