ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലായ ഇന്ത്യൻ നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കി നൽകാതെ അധികാരികൾ; സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ

ബംഗളൂരു: ബംഗളൂരുവിനെ ഗുർഗോവോണിലെ മോശം നഗരാസൂത്രണവുമായി ഉപമിച്ച് ബയോകോൺ കമ്പനി ചെയർപേഴ്സൺ കിരൺ മജുംദാർ. ഐ.ടി നഗരമായ ബംഗളൂരുവിൽ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച വരുത്തുന്നതിനെ വിമർശിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്തരത്തിലൊരു ഉപമ. ഗുരുഗ്രാമിൽ നിന്നുള്ള വ്യവസായി സുഹെൽ സേത്ത് ഗുർഗാവോൺ നഗരത്തെക്കുറിച്ച് നടത്തിയ പരാമർശത്തിനെ പിന്തുണക്കുകയായിരുന്നു കിരൺ. നഗരത്തിലെ മോശം നഗരാസൂത്രണത്തെക്കുറിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാന നഗരത്തോട് അടുത്ത് കിടക്കുന്ന നഗരമായിട്ടു കൂടി ഗുർഗാവോൺ ഒരു ഭരണ ദുരന്തമായി മാറുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

നമ്മൾ മാലിന്യം നിറച്ചും മറ്റും സർക്കാർ സഹായത്തോടെ വെനീസ് കെട്ടിപ്പടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് സിഗ്നലുകളെക്കാൾ കൂടുതലാണ് മദ്യ വിൽപ്പന ശാലകൾ, സ്കൂളുകളെക്കാൾ കൂടുതലാണ് ബാറുകൾ. അദ്ദേഹം പരിഹരിച്ചു. സമർദ്ധരല്ലാത്ത ഉദ്യോഗസ്ഥരില്ലാതെ മികച്ച നഗരം കെട്ടിപ്പടുക്കാൻ കഴിയില്ലെന്നാണ് ഹരിയാന സർക്കാറിനെ വിമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്.

അദ്ദേഹത്തിന്‍റെ വിമർശനത്തിന് പിന്നാലെ പല നഗരങ്ങളിൽ നിന്നുള്ളവർ പിന്തുണയുമായെത്തി. അതിൽ ബംഗളൂരു നഗരാസൂത്രണത്തെക്കുറിച്ചുള്ള വിമർശനങ്ങളും പുറത്തു വന്നു. നഗരത്തിലെ ഗതാഗത തിരക്കും വെള്ളക്കെട്ടുമാണ് ഇതിൽ മിക്കവരും ചൂണ്ടിക്കാട്ടുന്നത്.

"കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ മികച്ച നഗരം കെട്ടിപ്പടുക്കാൻ സർക്കാറിന് കഴിയും. എന്നാൽ നഗരത്തെ മാലിന്യവും ഗതാഗത കുരുക്കും കൊണ്ടു തകർക്കുകയാണ് ഇവർ ചെയ്യുന്നത്." നഗരാസൂത്രണ വകുപ്പ് മരിച്ചുവെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. പൊതു ഇടങ്ങളെക്കുറിച്ചോ ഭവന സാന്ദ്രതയെപ്പറ്റിയോ കൃത്യമായ ചട്ടങ്ങളില്ലെന്നും റോഡുകളുടെ ഇരുവശവും വാഹനങ്ങൾ നിരത്തി പാർക്കു ചെയ്യുന്ന അവസ്ഥയാണെന്നും ചിലർ പറഞ്ഞു.

ദേശീയ സാമ്പത്തിക മേഖലക്ക് ഊർജം പകരുന്ന സമ്പന്ന നഗരങ്ങളിൽ അവിടുത്തെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കി നൽകാത്തതെ അവഗണിക്കുന്നതിനെക്കുറിച്ചാണ് ഈ അഭിപ്രായങ്ങൾ ഉയർന്നു വരുന്നത്.

Tags:    
News Summary - Authorities fails to facilitate basic infrastructure to the people lives in indian wealthy cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.