റാഞ്ചി: മുൻ ബി.ജെ.പി സർക്കാർ ആരംഭിച്ച ആരോഗ്യ സംരക്ഷണ പദ്ധതിയുടെ പേര് മദർ തെരേസയുടെ പേരിൽ പുനർനാമകരണം ചെയ്ത് ഹേമന്ത് സോറൻ സർക്കാർ. തീരുമാനം ചൊടിപ്പിച്ച ബി.ജെ.പി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇത് മതപരിവർത്തന അജണ്ടയാണെന്നാണ് ബി.ജെ.പി വിമർശിച്ചത്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയോടുള്ള ആദരസൂചകമായി രഘുബർ ദാസ് നയിച്ച ബി.ജെ.പി സർക്കാറിനു കീഴിലാണ് ഈ പദ്ധതി ആരംഭിച്ചത്. നഗര ചേരികളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൺസൾട്ടേഷനുകൾ, മരുന്നുകൾ, രോഗനിർണയ പരിശോധനകൾ എന്നിവയുൾപ്പെടെ സൗജന്യ പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നിലവിലെ ഹേമന്ത് സോറൻ സർക്കാർ ദിവസങ്ങൾക്ക് മുമ്പാണ് ഝാർഖണ്ഡ് മന്ത്രിസഭ അടൽ മൊഹല്ല ക്ലിനിക്കിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി ക്യാബിനറ്റ് യോഗത്തില്‍ പേരുമാറ്റത്തന് അംഗീകാരം നല്‍കി. ഇതിനെതിരെ ബി.ജെ.പി ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.
മതപരിവര്‍ത്തനത്തിനുള്ള നീക്കമാണിതെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഝാർഖണ്ഡും മദര്‍ തെരേസയും തമ്മില്‍ എന്താണ് ബന്ധമെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് അമര്‍ കുമാര്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.