ധർമസ്ഥല
ബംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിനു വഴങ്ങി കുഴിച്ചുമൂടിയതായി വെളിപ്പെടുത്തിയ മുൻ ശുചീകരണ ജീവനക്കാരനായ സാക്ഷിയുമായിപ്രത്യേക അന്വേഷണ സംഘം മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലം സന്ദർശിച്ചു. ധർമസ്ഥല ക്ഷേത്രത്തിനടുത്ത്
നേത്രാവതി നദിയിലെ സ്നാനഘട്ടത്തിലാണ് ഇയാൾ അന്വേഷണ സംഘത്തെ എത്തിച്ചത്. നദിയുടെ അടുത്തുള്ള കൊടുംകാട്ടിലേക്കാണ് ആദ്യം ഇയാൾ സംഘത്തെ എത്തിച്ചത്. സംഘത്തോടൊപ്പം മുന്ന് അഭിഭാഷകരും ഉണ്ടായിരുന്നു.
ശുചീകരണ തൊഴിലാളി സാക്ഷി മൊഴിയെടുക്കാനായി രണ്ടു ദിവസമായി മംഗളൂരുവിലെ മല്ലിഗട്ടെയിലെ ഐ.ബി ഓഫിസിൽ കസ്റ്റഡിയിലായിരുന്നു. എം.എൻ അനുചേത്, ജിതേന്ദ്രകുമാർ ദയാമ, സി.എ സൈമൺ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
നരത്തെ അന്വേഷണസംഘ തലവനായ പൊലീസ് സൂപ്രണ്ട് ജിതേന്ദ്രകുമാർ ദമായയുടെ നതൃത്വത്തിലുള്ള സംഘം ധർമസ്ഥല പൊലീസ് സ്റ്റേഷനിലെത്തി കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു.
ധർമസ്ഥലയിലെ ക്ഷേത്ര പരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്ന് പറയുന്ന സഥലത്ത് മണ്ണുനീക്കി പരിശോധന നടത്തും. ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധന നടത്താനാണ് നീക്കം. മൃതദേഹങ്ങൾ എവിടെയെല്ലാമാണ് കുഴിച്ചിട്ടത് എന്നതു സംബന്ധിച്ച് ശുചീകരണ തൊഴിലാളി കൃത്യമായ സൂചനകൾ നൽകിയിരുന്നു. റെക്കോഡ് ചെയ്ത ഇയാളുടെ മൊഴികൾ കൃത്യമായി പരിശോധിച്ചശേഷമേ മണ്ണുനീക്കി പരിശോധന തുടങ്ങൂ.
1998നും 2014നും ഇടയിൽ ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട പെൺകുട്ടികളുടെയും യുവതികളുടെയും മതേദേഹങ്ങളാണ് പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.