കാമുകിയെ വിവാഹം കഴിപ്പിച്ചു നൽകാനാവശ്യം; മൊബൈൽ ടവറിൽ കയറി യുവാവ്

യു.പി: ഉത്തർപ്രദേശിലെ ബദോഹി ജില്ലയിലെ യാക്കൂബ്പുരിൽ ഞായറാഴ്ച രാവിലെ ഒമ്പതോടെ യുവാവ് മൊബൈൽ ടവറിൽ കയറി പ്രദേശവാസികളെ ഭീതിയിലാക്കി.

നാട്ടുകാരും പൊലീസുമെത്തിയതോടെ യാക്കൂബ്പുർ ഗ്രാമവാസിയായ പവൻ പാണ്ഡ്യ തന്റെ ആവശ്യമറിയിക്കുകയായിരുന്നു. തന്റെ കാമുകിയെ വിളിച്ചുകൊണ്ടുവരാനും വിവാഹം കഴിപ്പിച്ചുകൊടുക്കണമെന്നും എന്നാൽ താഴെയിറങ്ങാമെന്നും പറഞ്ഞു. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ചെവിക്കൊണ്ടില്ല. ഗ്രാമവാസികളും പൊലീസ് അധികാരികളും നടത്തിയ ഏറെനേരത്തെ സംസാരത്തിനൊടുവിൽ ഉച്ചക്ക് ഒന്നരയോടെ താ​​​​ഴെ ഇറങ്ങുകയായിരുന്നു.  

Tags:    
News Summary - Man climbs mobile tower to get girlfriend married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.