ട്രെയിനിൽ യുവതിയോട് മോശമായി പെരുമാറി റെയിൽവേ കോൺസ്റ്റബിൾ; മാപ്പ് പറയുന്ന ദൃശ്യങ്ങൾ വൈറൽ

ന്യൂഡൽഹി: യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെതുടർന്ന് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്ത് റെയിൽവേ പൊലീസ്. ആഗസ്റ്റ്14ന് ഡൽഹിയിൽ നിന്നും പ്രയാഗ് രാജിലേക്ക് പോവുകയായിരുന്ന പ്രയാഗ് രാജ് ട്രെയിനിലാണ് സംഭവം. അതിക്രമത്തിനിരയായ സ്ത്രീയോട് കോൺസ്റ്റബിൾ മാപ്പ് പറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

റിസർവ്ഡ് സീറ്റിൽ കിടന്നുറങ്ങുകയായിരുന്ന യാത്രക്കാരിയോട് കോൺസ്റ്റബിൾ മോശമായി ഇടപെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആഗസ്റ്റ് 14നാണ് സംഭവം ഉണ്ടാകുന്നത്. യുവതി കോൺസ്റ്റബിളിനെ ശകാരിക്കുന്നതാണ് വിഡിയോയിലുള്ളത്. കോൺസ്റ്റബിൾ ആശിശ് ഗുപ്തയാണ് അക്രമം നടത്തിയതെന്ന് വിഡിയോയിൽ നിന്ന് തിരിച്ചറിഞ്ഞു.


Tags:    
News Summary - Woman Accuses Cop Of misbehaviour On Train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.