ഓണ്‍ലൈന്‍ ഗെയിമിങ് നിയന്ത്രണ ബില്ലിന് പാർലമെന്‍റിന്‍റെ അംഗീകാരം

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ളെ നി​യ​മ​ത്തി​നു​കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നും ഡി​ജി​റ്റ​ൽ ആ​പ്പു​ക​ൾ വ​ഴി​യു​ള്ള അ​ന​ധി​കൃ​ത ചൂ​താ​ട്ട​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ‘പ്ര​മോ​ഷ​ൻ ആ​ൻ​ഡ് റെ​ഗു​ലേ​ഷ​ൻ ഓ​ഫ് ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ് ബി​ൽ 2025’ പാർലമെന്‍റിൽ പാസായി. ബി​ഹാ​ർ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ൽ ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് ബി​ൽ ച​ർ​ച്ച​യി​ല്ലാ​തെ ശ​ബ്ദ​വോ​ട്ടോ​ടെ രാജ്യസഭയിൽ പാ​സാ​ക്കി​യ​ത്. കഴിഞ്ഞ ദിവസം ഇതേ ബിൽ ലോക്സഭയും പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും.

പ​ണം നി​ക്ഷേ​പി​ച്ച് കൂ​ടു​ത​ൽ പ​ണം തി​രി​കെ ല​ഭി​ക്കു​ന്ന ഗെ​യി​മു​ക​ളെ​യാ​ണ് ഓ​ൺ​ലൈ​ൻ മ​ണി ഗെ​യി​മു​ക​ളു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​നു പു​റ​ത്തു​നി​ന്ന് നി​യ​ന്ത്രി​ക്കു​ന്ന ഓ​ൺ​ലൈ​ൻ മ​ണി ഗെ​യി​മു​ക​ൾ​ക്കും പു​തി​യ നി​യ​മം ബാ​ധ​ക​മാ​ണ്. ഇ​ത്ത​രം പ്ലാ​റ്റു​ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് അ​തോ​റി​റ്റി രൂ​പ​വ​ത്ക​രി​ക്കും. പ​ണം ഉ​ൾ​പ്പെ​ട്ട ഗെ​യി​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കും.

ബി​ൽ നി​യ​മ​മാ​കു​ന്ന​തോ​ടെ ഓ​ൺ​ലൈ​ൻ മ​ണി ഗെ​യി​മു​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നോ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നോ സാ​ധി​ക്കി​ല്ല. പ്ര​ച​രി​പ്പി​ച്ചാ​ൽ മൂ​ന്നു വ​ർ​ഷം ത​ട​വോ ഒ​രു കോ​ടി രൂ​പ​യോ പി​​ഴ ശി​ക്ഷ​യോ ര​ണ്ടും ഒ​രു​മി​ച്ചോ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. ഇ​ത്ത​രം ഗെ​യി​മു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ൾ ഏ​തെ​ങ്കി​ലും മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചാ​ൽ ര​ണ്ടു വ​ർ​ഷം ത​ട​വും 50 ല​ക്ഷം പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കും. ബാ​ങ്കു​ക​ൾ​ക്കോ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ഇ​ത്ത​രം ഗെ​യി​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ട് സേ​വ​നം ന​ൽ​കാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കി​ല്ല.

പ​ണ​മി​ട​പാ​ട് സേ​വ​നം ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മൂ​ന്നു വ​ർ​ഷം ത​ട​വും ഒ​രു കോ​ടി രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ.ബി​ല്ലി​ൽ ഇ-​സ്പോ​ർ​ട്സ് പ്രോ​ത്സാക​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. ഇ-​സ്പോ​ർ​ട്സി​ന്റെ പു​രോ​ഗ​തി​ക്കാ​യി പ​രി​ശീ​ല​ന അ​ക്കാ​ദ​മി​ക​ൾ, ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ, സാ​ങ്കേ​തി​ക പ്ലാ​റ്റ്ഫോ​മു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കും. സ്പോ​ർ​ട്സ് ഇ​വ​ന്റു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും കാ​യി​ക മ​ന്ത്രാ​ല​യം രൂ​പ​വ​ത്ക​രി​ക്കും.

പ്രതിവർഷം 45 കോടി ആളുകൾക്ക് 20,000 കോടി രൂപ നഷ്ടപ്പെടുന്നുവെന്ന് കണക്ക്

ഓൺലൈൻ റിയൽ മണി ഗെയിമുകളിൽ പ്രതിവർഷം 45 കോടി ആളുകൾക്ക് 20,000 കോടി രൂപയോളം നഷ്ടപ്പെടുന്നതായി സർക്കാർ കണക്കാക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ റിയൽ മണി ഗെയിമിങ് പ്രധാന പ്രശ്നമാണെന്ന് സർക്കാർ മനസിലാക്കിയിട്ടുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകി വരുമാന നഷ്ടം ഉപേക്ഷിക്കാൻ തീരുമാനിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഓരോ വർഷവും 45 കോടി ആളുകൾക്ക് പണം നഷ്ടപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. നഷ്ടത്തിന്റെ ആകെ ആഘാതം താൽക്കാലികമായി ഏകദേശം 20,000 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Tags:    
News Summary - Online Gaming Bill Clears Parliament Amid Huge Protests By Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.