അച്ഛൻ അമ്മയെ ലൈറ്റർ കൊണ്ട് തീകൊളുത്തി കൊന്നു; യു.പി സ്ത്രീധന പീഡനകൊലയിൽ ആറ് വയസുകാരന്റെ മൊഴി പുറത്ത്

ലഖ്നോ: യു.പിയിലെ ഗ്രേറ്റർ നോയിഡയിലെ സ്ത്രീധനപീഡന കൊലപാതകത്തിൽ ആറ് വയസുകാരന്റെ മൊഴി പുറത്ത്. മകന്റെ മുന്നിൽവെച്ചാണ് വിപിൻ സിർസ ഭാര്യ നിക്കിയെ തീകൊളുത്തി കൊന്നത്. പിതാവും മുത്തശ്ശിയും ചേർന്ന് അമ്മയുടെ ദേഹത്തേക്ക് എന്തോ വസ്തു ഒഴിച്ച ശേഷം മുഖത്തടിച്ച് തീകൊളുത്തിയെന്നാണ് ആറ് വയസുകാരന്റെ മൊഴി.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് കുട്ടി മറുപടി നൽകിയത്. സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്ന രണ്ട് വിഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ ഒരു വിഡിയോയിൽ സിർസ നിക്കി​യെ മർദിക്കുന്നതും പിന്നീട് വീടിനുള്ളിൽ നിന്നും പുറത്തേക്ക് വലിച്ചുകൊണ്ട് പോകുന്ന ദൃശ്യങ്ങളുമാണുള്ളത്.

ഇതേകുടുംബത്തിലേക്ക് വിവാഹം കഴിഞ്ഞ വന്ന നിക്കിയുടെ മൂത്തസഹോദരി കാൻചൻ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഗ്രേറ്റർ നോയിഡയിൽ കാസ്ന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്.സംഭവത്തിന് പിന്നാലെ തന്റെ ഇളയ സഹോദരിയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അറിയിച്ച് കാൻചൻ രംഗത്തെത്തി. സ്ത്രീധനമായി ചോദിച്ച 36 ലക്ഷം നൽകാത്തതിനെ തുടർന്നായിരുന്നു കൊലപാതകം.

സഹോദരിയെ ക്രൂരമായി മർദിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് വിപിന്റെ സഹോദരനെ വിവാഹം കഴിച്ച കാൻചൻ പറഞ്ഞു. വിവാഹത്തിന് ശേഷം 36 ലക്ഷം രൂപയാണ് അവർ സ്ത്രീധനമായി ആവശ്യപ്പെട്ടത്. എന്നാൽ, ഞങ്ങൾ അവർക്ക് കാർ നൽകിയെന്ന കാൻചൻ പറഞ്ഞു.

അവർ അവളുടെ കഴിത്തിലും തലയിലും ഇടിച്ചു, ആസിഡൊഴിച്ചു. ഞാനും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവർ തന്നെയും ഉപദ്രവിച്ചുവെന്ന് കാൻചൻ പറഞ്ഞു.

Tags:    
News Summary - Papa killed mummy by burning her with lighter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.