യു.കെ കാർബൺ ടാക്സ് ആഭ്യന്തര കയറ്റുമതിയെ ബാധിക്കുകയാണെങ്കിൽ തിരിച്ചടിക്കും; പീയുഷ് ഗോയൽ

ന്യൂഡൽഹി: യു.കെയുടെ കാർബൺ ടാക്സ് നയം രാജ്യത്തെ കയറ്റുമതി മേഖലയെ ബാധിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. 2023 ഡിസംബറിലാണ് യു.കെ ഗവൺമെന്‍റ് കാർബൺ ബോർഡർ ടാക്സ് ഏർപ്പെടുത്താൻ തീരുമാനമെടുക്കുന്നത്. 2027 മുതൽ ടാക്സ് ചുമത്തി തുടങ്ങാനാണ് തീരുമാനം.

"നമ്മുടേത് ഒരു പരമാധികാരമുള്ള ശകത്മായ രാഷ്ട്രമാണ്. ഇവിടെ കാർബൺ ടാക്സ് അടിച്ചേൽപ്പിക്കാനാകില്ല. അതിനാൽ ഏതെങ്കിലും രാജ്യങ്ങൾ ഇന്ത്യയുടെ കയറ്റുമതി മേഖലയുടെ താൽപര്യത്തിനു തടസ്സം സൃഷ്ടിച്ചാൽ ശക്തമായി തിരിച്ചടിക്കുകയോ രാജ്യതാൽപര്യം സന്തുലിതമാക്കുന്ന നടപടികളോ എടുക്കും." ഗോയൽ പ്രതികരിച്ചു.

യു.കെയുമായി കഴിഞ്ഞ ദിവസം ഒപ്പുവെച്ച കരാറിൽ ഇന്ത്യ കാർബൺ ടാക്സിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. നിലവിൽ ഇന്ത്യ ഇതുവരെ ടാക്സ് നടപ്പാക്കിയിട്ടില്ല. യൂറോപ്യൻ യൂണിയനും കാർബൺ ടാക്സ് ഏർപ്പെടുത്താാൻ തീരുമാനിച്ചിട്ടുണ്ടെന്നും അത് അവരെ തന്നെയാവും കൂടുതൽ ബാധിക്കുകയെന്നും ഗോയൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Piyush Goyal's statement on UK's carbon tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.