ന്യൂഡൽഹി: അടിച്ചമർത്തപ്പെട്ട ഒ.ബി.സി വിഭാഗക്കാരുടെ ദുരവസ്ഥ മനസ്സിലാക്കുന്നതിൽ താൻ പരാജയപ്പെട്ടെന്നും അതിൽ ഖേദിക്കുന്നെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
2004 മുതൽ താൻ രാഷ്ട്രീയത്തിലുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ, ഒ.ബി.സി വിഭാഗക്കാരെ വേണ്ട രീതിയിൽ സംരക്ഷിച്ചില്ല എന്ന തെറ്റ് ചെയ്തെന്ന് എനിക്ക് ബോധ്യമായി. ഇവരുടെ പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണ് അതു സംഭവിച്ചത്. ഒ.ബി.സി ചരിത്രത്തെക്കുറിച്ചും, നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും, കുറച്ചുകൂടി അറിയാമായിരുന്നെങ്കിൽ ആ സമയത്തുതന്നെ ജാതി സെൻസസ് നടത്തുമായിരുന്നു. ഇത് കോൺഗ്രസ് പാർട്ടിയുടെ തെറ്റല്ല, എന്റെ തെറ്റാണ്. ആ തെറ്റ് ഞാൻ തിരുത്താൻ പോവുകയാണ്- ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന കോൺഗ്രസിന്റെ ഒ.ബി.സി സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
രാഹുൽ ഉന്നത ജാതിക്കാരനായിട്ടും ഒ.ബി.സിക്കായി പോരാടുകയാണെന്ന് സമ്മേളനത്തിൽ സംസാരിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എന്നാൽ, ഉന്നത ജാതിക്കാരനായ നരേന്ദ്ര മോദി മുഖ്യമന്ത്രിയായപ്പോൾ തന്റെ ജാതിയെ ഒ.ബി.സിയാക്കി മാറ്റുകയാണ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.