ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ പുരോഗമിക്കുകയാണ്. രണ്ട് ബ്രാഹ്മണരും രണ്ട് പിന്നാക്ക വിഭാഗക്കാരും രണ്ട് ദലിത് വിഭാഗക്കാരും ഉൾക്കൊള്ളുന്ന ആറുപേരുടെ ചുരുക്കപ്പട്ടികയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അതിൽ മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമ, ബസ്തി മുൻ എം.പി ഹരീഷ് ദ്വിവേദി(ഇരുവരും ബ്രാഹ്മണ സമുദായക്കാരാണ്)എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ദലിത് വിഭാഗത്തിൽ നിന്ന് മുൻ കേന്ദ്ര മന്ത്രി റാം ശങ്കർ കഥേരിയ, വിദ്യാസാഗർ സോങ്കർ എന്നിവരാണ് ഇടംപിടിച്ചിട്ടുള്ളത്.
നിലവിൽ പടിഞ്ഞാറൻ യു.പിക്കാരനായ ഭൂപേന്ദ്ര സിങ് ചൗധരിയാണ് യു.പിയിലെ ബി.ജെ.പി അധ്യക്ഷൻ. ജാട്ട് സമുദായക്കാരനാണ് ഇദ്ദേഹം.
2027ന്റെ തുടക്കത്തിൽ യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മറികടക്കാനും സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്താനുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യ ചവിട്ടുപടിയാണ് ബി.ജെ.പി അധ്യക്ഷനെ തെരഞ്ഞെടുക്കൽ. 37 സംഘടന യൂനിറ്റുകളിൽ 25ലധികം സംസ്ഥാന മേധാവികളെ ഇതിനകം തിരഞ്ഞെടുത്ത ബി.ജെ.പി, അടുത്ത ദേശീയ പ്രസിഡന്റിനെ നാമനിർദേശം ചെയ്യാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.