ന്യൂഡൽഹിയിലെ 'കാർഗിൽ വിജയ് ദിവസ്' 26-ാം വാർഷികത്തിൽ ദേശീയ യുദ്ധ സ്മാരകത്തിൽ കാർഗിൽ യുദ്ധ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് എന്നിവർ സമീപം

കാർഗിൽ വിജയദിനത്തിൽ പാകിസ്താന് താക്കീതുമായി കരസേന മേധാവി

ദ്രാ​സ് (കാ​ർ​ഗി​ൽ)/​ന്യൂ​ഡ​ൽ​ഹി: കാ​ർ​ഗി​ൽ വി​ജ​യ​ദി​ന​ത്തി​ൽ പാ​കി​സ്താ​ന് ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി. പാ​ക് ഭീ​ക​ര​ത​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ലൂ​ടെ ന​ൽ​കി​യ​തെ​ന്നും ഭീ​ക​ര​ത​യെ ഉ​രു​ക്കു​മു​ഷ്ടി കൊ​ണ്ട് നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദ്രാ​സ് യു​ദ്ധ​സ്മാ​ര​ക​ത്തി​ലെ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ര​സേ​ന മേ​ധാ​വി. ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​ക്കു​ന്ന​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തോ​ടു​ള്ള പ്ര​തി​ക​ര​ണ​മെ​ന്ന​തു​പോ​ലെ, പാ​കി​സ്താ​നു​ള്ള സ​ന്ദേ​ശ​വു​മാ​യി​രു​ന്നു അ​ത്. നാ​ട്ടു​കാ​ർ കാ​ണി​ച്ച വി​ശ്വാ​സ​വും സ​ർ​ക്കാ​ർ ന​ൽ​കി​യ സ്വാ​ത​ന്ത്ര്യ​വും കാ​ര​ണം ഇ​ന്ത്യ​ൻ സൈ​ന്യം ഉ​ചി​ത​മാ​യി പ്ര​തി​ക​രി​ച്ചു. ഇ​ന്ത്യ​യു​ടെ ഐ​ക്യം, അ​ഖ​ണ്ഡ​ത, പ​ര​മാ​ധി​കാ​രം എ​ന്നി​വ​യെ വെ​ല്ലു​വി​ളി​ക്കാ​നോ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കാ​നോ ശ്ര​മി​ക്കു​ന്ന ഏ​തൊ​രു ശ​ക്തി​ക്കും ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കും- അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ര്‍ഗി​ൽ യു​ദ്ധ​വി​ജ​യ​ത്തി​ന്റെ 26ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്.

കാ​ർ​ഗി​ൽ വി​ജ​യ​ദി​ന​ത്തി​ൽ, മാ​തൃ​രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ധീ​ര​രാ​യ സൈ​നി​ക​ർ​ക്ക് ഹൃ​ദ​യം​ഗ​മ​മാ​യ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​താ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു എ​ക്സി​ൽ കു​റി​ച്ചു.

കാ​ർ​ഗി​ൽ വി​ജ​യ​ദി​നം സൈ​നി​ക​രു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ധൈ​ര്യ​ത്തി​ന്റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​നം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ ധൈ​ര്യ​വും മ​ന​ക്ക​രു​ത്തും ദൃ​ഢ​നി​ശ്ച​യ​വും പ്ര​ക​ടി​പ്പി​ച്ച ധീ​ര​ജ​വാ​ന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.  

Tags:    
News Summary - Army Chief warns Pakistan on Kargil Victory Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.