ന്യൂഡൽഹിയിലെ ഗുരുഗ്രാം ഹൈടെക് വേസ്റ്റ് സിറ്റിയാകുന്നു; ശുചീകരണത്തൊഴിലാളികൾ കൂട്ട പലായനത്തിൽ

ന്യൂഡൽഹി: ഇന്ത്യയിലെ വലുതും അതിനൂതനവും ഹൈടെക് സൗകര്യങ്ങളുമുള്ള ഉന്നതന്മാരുടെ താമസ സമുച്ചയകേന്ദ്രങ്ങളിലൊന്നായ ഗുരുഗ്രാം ചീഞ്ഞുനാറുകയാണ്. മാസങ്ങളായി ശേഖരിക്കാത്ത മാലിന്യം ഫ്ലാറ്റ് സമുച്ചയങ്ങൾക്കരികിലും റോഡരികുകളിലും കുന്നുകൂടികിടക്കുകയാണ്.

രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരായ പൊലീസ് നടപടിയെ ഭയന്ന് ശുചീകരണ തൊഴിലാളികൾ പലായനം ചെയ്തു. മുമ്പ് ഗുഡ്ഗാവ് എന്നറിയപ്പെട്ടിരുന്ന ന്യൂഡൽഹിയിൽ നിന്ന് തെക്കുഭാഗത്ത് 30 കിലോമീറ്റർ അകലെ സ്‍ഥിതി​ചെയ്യുന്ന ആഡംബര താമസസമുച്ചയങ്ങളും അംബരചുംബികളായ അപ്പാർട്മെൻറുകളും നിറഞ്ഞ നഗരം മാലിന്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. ഗുഡ്ഗാവ് മുമ്പ് കൃഷിയിടങ്ങൾ നിറഞ്ഞ പ്രാന്തപ്രദേശമായിരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായിട്ട് സാ​ങ്കേതികവിദ്യയുടെ വിളനിലമായ ​ഐ.ടി കേ​ന്ദ്രങ്ങളുടെയും ഒൗട്ട് സോഴ്സിങ് കമ്പനികളുടെയും പ്രധാനഹബ്ബായി മാറിയിരിക്കുകയാണ്.താമസസ്ഥലങ്ങൾക്ക് ചുറ്റും മാലിന്യം കൂടിക്കിടക്കുന്നതും റോഡരികുകളിൽ മാലിന്യം കത്തിക്കുന്നതും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണിന്ന്.

ഗുഡ്ഗാവിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രതിസന്ധി നിലനിൽക്കുന്നു. എല്ലായിടത്തും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഭരണകൂടത്തിന് ഒരു പിടിയുമില്ല. ഭരണകൂടവും അതിന്റെ നയങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയാണിത്. ഗുരുഗ്രാം ആസ്ഥാനമാ മാലിന്യ സംസ്കരണ കമ്പനിയായ ഗ്രീൻ ബന്ധുവിന്റെ ഉടമ സൗരഭ് ബർദൻ സാക്ഷ്യപ്പെടുത്തുന്നു. സമീപ കാലത്ത് ഇന്ത്യൻ അധികാരികൾ അനധികൃത കുടിയേറ്റക്കാരെന്ന പേരിൽ ധാരാളംപേരെ കസ്റ്റഡിയിലെടുക്കുകയാണ്.

ഇവരെ ബംഗ്ലാദേശിക​ളെന്ന പേരിൽ പീഡിപ്പിക്കുകയും​ ചെയ്യ​ുന്നു. മേയ് മുതൽ ജൂൺ വരെ ആയിരത്തി അഞ്ഞൂറ് പേരെ​യെങ്കിലും ബംഗാളി മുസ്‍ലിംകൾ എന്ന പേരിൽ നാടുകടത്തുകയും ചെയ്തതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടിൽ പറയുന്നു. ഗുരുഗ്രാമിലെ മാലിന്യശേഖരണത്തിന് അവരിലെ പലരും ജോലിചെയ്തിരുന്നതിനാൽ മുഴുവൻ മാലിന്യ ശേഖരണ​ ​തൊഴിലാളികളും ഭീതിയിലാവുകയും പലരും നാടുവിടുകയും ചെയ്യുകയാണ്. ഈ സർക്കാർ നടപടി നഗരത്തിലെ മാലിന്യ സംസ്കരണത്തെ സാരമായി ബാധിച്ചു.

മില്ലേനിയം സിറ്റി എന്ന കുടിയേറ്റ തൊഴിലാളി കേന്ദ്രത്തിലാണ് വർഷങ്ങളായി മാലിന്യം ശേഖരിക്കുന്നത്. വലിയ അളവിൽ മാലിന്യങ്ങൾ കൈകാര്യം ചെയ്തിരുന്നതും അവരാണ്. അവരുടെ കൂട്ടപലായനം നഗരത്തെ മൊത്തം ബാധിച്ചിട്ടും ഭരണാധികാരികൾ അറിഞ്ഞമട്ടില്ലെന്നാണ് താമസക്കാർ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നത്. ആരോഗ്യപരമായ നിലനിൽപിനെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം താമസക്കാരും.

ബംഗാളി സംസാരിക്കുന്ന തൊഴിലാളികളെ കസ്റ്റഡിയിലെടുക്കാനുള്ള സർക്കാർ നീക്കത്തെത്തുടർന്ന് ഇവർ കൂട്ടത്തോടെ പോയതിനുശേഷം മാലിന്യപ്രശ്നം രൂക്ഷമാണ്. ബംഗാളി സംസാരിക്കുന്നവർക്കിടയിൽ ബംഗ്ലാദേശികൾ അനധികൃതമായി താമസിക്കുന്നെന്നാണ് അധികാരികളു​ടെ അവകാശവാദം.

താറുമാറായ റോഡുകൾ, മോശം മാലിന്യ സംസ്കരണം. ഡ്രെയിനേജ് സംവിധാനമില്ല. എന്നിട്ടും ഗുരുഗ്രാം സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് സമൂഹമാധ്യമ പോസ്റ്റുകളിലൂടെ ജനങ്ങൾ പ്രതികരിക്കുന്നത്. ഗുരുഗ്രാമിലെ സെക്ടർ 70 മാലിന്യത്താൽ മുങ്ങുന്നെന്നും രോഗങ്ങളുടെ പ്രജനനകേന്ദ്രമാണെന്നും ആരെങ്കിലും സഹായിക്കൂ എന്നും എക്സിലൂടെയും പ്രതികരിക്കുകയാണ് ജനങ്ങൾ. 

Tags:    
News Summary - Gurugram in the field is becoming a high-tech waste city;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.