ആർ.എസ്.എസ് .അധ്യക്ഷൻ മോഹൻ ഭാഗവത്

ആശയ വിനിമയത്തിനുള്ള ഭാഷയായി സംസ്കൃതത്തെ ഉപയോഗിക്കണമെന്ന് ആർ.എസ്.എസ്. അധ്യക്ഷൻ മോഹൻ ഭാഗവത്

നാഗ്പൂർ: എല്ലാ ഇന്ത്യൻ ഭാഷകളും രൂപം കൊണ്ടിരിക്കുന്നത് സംസ്കൃതത്തിൽ നിന്നാണെന്നും അതിനെ ആശയ വിനിമയത്തിനുള്ള ഭാഷയായി ഉപയോഗിക്കണമെന്നും ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. കവി കാളിഗുരു കാളിദാസ് സംസ്കൃത സർവകലാശാലയിലെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് പരാമർശം.

സംസ്കൃതം മനസ്സിലാക്കുന്നതിലും അത് സംസാര ഭാഷയിൽ ഉപയോഗിക്കുന്നതിലും അന്തരമുണ്ട്. സംസ്കൃത സർവകലാശാലക്ക് രാജ്യത്തിന്‍റെ പിന്തുണക്കൊപ്പം ഗവൺമെന്‍റിന്‍റെ പിന്തുണയും ആവശ്യമാണെന്ന് ഭാഗവത് കൂട്ടിച്ചേർത്തു.

"ഞാൻ ഭാഷ പഠിച്ചു. പക്ഷേ നന്നായി സംസാരിക്കാൻ കഴിയുന്നില്ല. എല്ലാ മേഖലയിലും ആശയ വിനിമയത്തിന് സംസ്കൃതം ആശയ വിനിമയത്തിനുള്ള ഉപാധിയായി മാറേണ്ടതുണ്ട്. ഭാഷ ഒരു വികാരമാണ്. സ്വത്വം എന്നത് ഭൗതികമല്ല മറിച്ച് വ്യക്തിത്വമാണ്. ഭാഷയിലൂടെയാണ് അത് വിനിമയം ചെയ്യുന്നത്. സംസ്കൃതം അറിയുക എന്നാൽ രാജ്യത്തെ അറിയുക എന്നാണ്." ഭാഗവത് പറയുന്നു. പാശ്ചാത്യ ലോകം ഗ്ലോബൽ മാർക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ആഗോള കുടുംബത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലയിലെ അഭിനവ ഭാരതി ഇന്‍റർനാഷണൽ അക്കാദമിക് ബിൽഡിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഭാഗവത്

Tags:    
News Summary - RSS chief says to Make Sanskrit a medium of communication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.