ഗുവാഹതി: മണിപ്പൂർ ഹൈകോടതി ചോദ്യം ചെയ്തതിനു പിന്നാലെ ദേശീയ അന്വേഷണ ഏജൻസി മണിപ്പൂരിലെ ജിറിബാം ജില്ലയിൽ മേയ്ത്തി വിഭാഗത്തിലെ മുന്ന് സ്ത്രീകളും മൂന്ന് കുട്ടികളും കൊല്ലപ്പെട്ട കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിലെ മുഖ്യ സുത്രധാരൻ തങ്ക്ലിയെൻലാൽ ഹമർ ആണ് അറസ്റ്റിലായതെന്ന് എൻ.ഐ.എ പറഞ്ഞു.
അയൽ സംസ്ഥാനമായ അസമിലെ കച്ചാർ ജില്ലക്കാരനാണ് അറസ്റ്റിലായ തങ്ക്ലിയെൻലാൽ. ക്രൂരമായ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും മുഖ്യപങ്കാളിയുമായിരുന്നു ഇദ്ദേഹമെന്ന് എൻ.ഐ.എ പറയുന്നു.
എന്തുകൊണ്ടാണ് ഇതുവരെയും സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യാത്തതെന്ന് ഹെക്കോടതി എൻ.ഐ.എയോട് ചോദിക്കുകയും കേസിലെ ചാർജ് ഷീറ്റും റിപ്പോർട്ടും ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ട് ഏതാനും ദിവസം മാത്രമേ ആയിട്ടുള്ളൂ.
മൂന്ന് സ്ത്രീകളെയുംകുട്ടികളെയും അഭയാർഥി ക്യാമ്പിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം മെയ്ത്തി ഭൂരിപക്ഷ താഴ്വരയിൽ വലിയ ജനരോഷമാണ് ഉയർത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേശം തൊട്ടടുത്തുള്ള ബറാക് നദിയിൽ നിന്നാണ് കണ്ടെടുത്തത്.
ഹമർ വിഭാഗത്തിൽപെട്ട സ്ത്രീ മെയ്ത്തികളായ ജനക്കുട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും തുടർന്ന് ജിബിറാമിലുണ്ടായ സി.ആർ.പി.എഫുമായുള്ള ഏറ്റുമുട്ടലിൽ 10 പേർ മരിക്കുയും സംഭവത്തെത്തുടർന്നായിരുന്നു കൂട്ടക്കൊലപാതകം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.