നോയിഡ/ലഖ്നോ: സമാജ്വാദി പാർട്ടി എം.പി ഡിംപിൾ യാദവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് പാർട്ടി പ്രവർത്തകർ മുസ്ലിം പണ്ഡിതനെ തല്ലിച്ചതച്ചു. മൗലാന സാജിദ് റാഷിദിനാണ് മർദനമേറ്റത്. മർദിക്കുന്ന ദൃശ്യങ്ങൾ യുവാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. മെയിൻപുരി എം.പി ഡിംപിൾ യാദവ് പള്ളി സന്ദർശിച്ചതിനെ തുടർന്നാണ് അപകീർത്തികരമായ പരാമർശം നടത്തിയത്.
ചൊവ്വാഴ്ച, നോയിഡയിൽ ഒരു വാർത്താ ചാനലിന്റെ സംവാദ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റാഷിദിയെ യുവാക്കൾ തല്ലിച്ചതച്ചത്.
സമാജ്വാദി പാർട്ടിയുടെ യുവജൻ സഭ ഇതിന്റെ ഉത്തരവാദിത്തവുമേറ്റെടുത്ത് ‘എക്സിൽ’ വിഡിയോ പോസ്റ്റ് ചെയ്തു.‘ഇന്ത്യൻ സ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന ആരോടും ഞങ്ങൾ ഇതേ രീതിയിൽ പെരുമാറും’’ എന്ന് വിഡിയോയിലുണ്ട്. മൂന്നുപേർക്കെതിരെ പരാതി ലഭിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.