കേരളത്തിലെ എം.പിമാർ കേന്ദ്രകൃഷി മന്ത്രിക്ക് നിവേദനം നൽകുന്നു

കേരളത്തിന്റെ ആവ​ശ്യങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാമെന്ന് കൃഷി മന്ത്രി

ന്യൂഡൽഹി: കേരളത്തിൽ പി.എം.ജി.എസ്.വൈ റോഡ് വികസന പദ്ധതികളുടെ കാര്യത്തിൽ നേരിടുന്ന താൽകാലിക പ്രതിസന്ധികൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.പിമാരായ ബെന്നി ബെഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ, പി.വി. അബ്ദുൽ സമദ് സാമദാനി, അടൂർ പ്രകാശ് എന്നിവർ കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ കണ്ട് നിവേദനം നൽകി.

ഇതേത്തുടർന്ന് കേരളത്തിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി എം.പിമാരുടെ പ്രത്യേക യോഗം വിളിച്ചു ചേർക്കാം എന്ന ഉറപ്പും മന്ത്രി എം.പിമാർക്ക് നൽകി.സംസ്ഥാനത്തെ റോഡ് വികസനത്തിന് കീഴിലുള്ള നിരവധി പദ്ധതികൾ ഫണ്ടിന്റെ അഭാവം മൂലം നിലച്ചു കൊണ്ടിരിക്കുകയാണെന്ന് ബോധിപ്പിച്ചു.

സംസ്ഥാനത്ത് പി.എം.ജി.എസ്.വൈ നടപ്പാക്കുന്ന ഏജൻസിയായ കെ.എസ്.ആർ.ആർ.ഡി.എ യുടെ നേതൃത്വത്തിലുള്ള പദ്ധതികളിൽ 50 കോടി രൂപയുടെ ബില്ലുകളിൽ പണം ലഭിക്കാതിരിക്കുകയാണ്. ഇതു മൂലം ടെൻഡറുകളിൽനിന്ന് കരാറുകാർ പ്രവർത്തനങ്ങളിൽനിന്ന് പിന്തിരിയുന്ന സ്ഥിതിയാണ് നിലവിലുള്ളത്.പദ്ധതികൾക്ക് ആവശ്യമായ ഫണ്ടുകൾ അടിയന്തരമായി കേന്ദ്രം അനുവദിക്കണമെന്ന് എം.പിമാർ മന്ത്രിയോട് ആവശ്യപ്പെട്ടു.

പദ്ധതികൾക്ക് തുടർച്ചയായുള്ള പുരോഗതി ഉറപ്പാക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ തടസ്സം കൂടാതിരിക്കാൻ അടിയന്തര നടപടികൾ വേണമെന്നും എം.പിമാർ മന്ത്രിയോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Agriculture Minister says meeting to discuss Kerala's needs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.