ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് ഓപറേഷൻ നടത്തിയത്. സംശയകരമായ സാഹചര്യത്തിൽ ചിലരെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച തിരച്ചിൽ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. മേഖലയിൽ സൈനിക ദൗത്യം പുരോഗമിക്കുകയാണ്.
‘നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കശ്മീർ പോലീസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഗുരെസ് സെക്ടറിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി ഒരു ഓപ്പറേഷൻ ആരംഭിച്ചു’ ശ്രീനഗർ ആസ്ഥാനമായുള്ള കരസേനയുടെ ചിനാർ കോർപ്സ് എക്‌സിൽ കുറിച്ചു.
അതിനിടെ, ജമ്മു കശ്മീരിൽ സൈനികൻ വീരമൃത്യു വരിച്ചു. കുപ്‍വാരയിൽ നടന്ന ഏറ്റുമുട്ടലിനിടെ ഇക്ബാൽ അലിയെന്ന സൈനികനാണ് വീരമൃത്യു വരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.