representation image

സ്ലിപ്പർ സ്റ്റാൻഡ് വിനയായി; 12ാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

മുംബൈ: കെട്ടിടത്തിന്റെ 12ാം നിലയിലെ ബാൽകണിയിൽ കളിച്ചുകൊണ്ടിരിക്കെ താഴെ വീണ് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം.  മഹാരാഷ്ട്ര പൽഗാർ ജില്ലയിലെ നവകാർ സൊസൈറ്റി ഫ്ലാറ്റിൽ നിന്നും വീണ് മൂന്നുവയസ്സുകാരി അൻവിക പ്രജാപതിയാണ് മരിച്ചത്. 14 നില ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന കുഞ്ഞ്, മതാപിതാക്കൾക്കൊപ്പം ഇതേ കെട്ടിടത്തിൽ 12ാം നിലയിലുള്ള ബന്ധുവിനെ സന്ദർശിക്കാനെത്തിയതായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഫ്ലാറ്റിന്റെ ബാൽകണിയിൽ കളിക്കുന്നതിനിടെ ചെരിപ്പ് സൂക്ഷിക്കുന്ന സ്ലിപ്പർ സ്റ്റാൻഡിന് മുകളിൽ കയറിയ കുട്ടി നിലതെറ്റി താഴെ പതിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബാൽകണിയിൽ സുരക്ഷാ വേലികൊളൊന്നുമില്ലാതിരുന്നതാണ് അപകടകാരണമെന്ന് അയൽവാസികളും താമസക്കാരും ആരോപിച്ചു. 14 നില കെട്ടിടത്തിൽ അടിയന്തര സുരക്ഷാ സംവിധാനങ്ങളിലെന്നും ചൂണ്ടികാട്ടി.

Tags:    
News Summary - Toddler dies after falling from 12th floor balcony in Maharashtra's Palghar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.