രണ്ട് സൈനികരുടെ മരണത്തിനിരയാക്കിയ അപകടത്തിൽ തകർന്ന വാഹനം
ലേ: കിഴക്കൻ ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ കൂറ്റൻ പാറ ഇടിഞ്ഞുവീണ് ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. ഗാൽവാനിലെ ഡർബക്കിനടുത്തുള്ള ചാർബാഗിൽ ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്.
ലെഫ്റ്റനന്റ് കേണൽ ഭാനു പ്രതാപ് സിംഗ് മൻകോട്ടിയ, ലാൻസ് ഡഫേദാർ ദൽജിത് സിങ് എന്നിവരാണ് മരിച്ചത്. മേജർ മായങ്ക് ശുഭം മേജർ അമിത് ദീക്ഷിത്, ക്യാപ്റ്റൻ ഗൗരവ് എന്നിവർക്കാണ് പരിക്കേറ്റത്.
സൈനിക വാഹനവ്യൂഹത്തിന്റെ ഭാഗമായി പോകുമ്പോഴായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.