റാന്നിയിൽ സംസ്ഥാന പാത തകർന്നനിലയിൽ

കേബിൾ കുഴിയെടുക്കവെ കുടിവെള്ള പൈപ്പ് പൊട്ടി റാന്നിയിൽ സംസ്ഥാന പാതയുടെ മധ്യഭാഗം പൊട്ടിത്തകർന്നു; വാഹന ഗതാഗതം തടസ്സപ്പെട്ടു

റാന്നി: സ്വകാര്യ കമ്പനി കേബിൾ ഇടാൻ കുഴിയെടുത്തതോടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കുതിച്ചൊഴുകി സംസ്ഥാന പാത പൊട്ടിത്തകർന്നു. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം പടിക്കലിനു സമീപമാണ് സംഭവം.

റോഡ് നിശേഷം തകർന്ന് റോഡ് മധ്യത്തിൽ വൻ കുഴി രൂപപ്പെട്ടു. രാവിലെ 11 മണിയോടെയാണ് സംഭവം. റോഡിന്റെ വശത്തുകൂടി പോയ110 എം.എം കുടിവെള്ള വിതരണ പൈപ്പിൽ ഡ്രില്ലിങ് മെഷീൻ തട്ടിയാണ് പൊട്ടിയത്. വെള്ളം ശക്തിയായി ഭൂമിക്കടിയിലൂടെ എത്തി നിർമ്മാണം പൂർത്തിയായ ഹൈവേയുടെ മധ്യഭാഗത്ത് വച്ച് ടാറിങ് പൊളിഞ്ഞ് മുകളിലേക്ക് ഒഴുകി.

വെള്ളം കുതിച്ചൊഴുകി റോഡ് തകർന്നതോടെ ഗതാഗതം തടസപ്പെട്ടു. പിന്നീട് കെ.എസ്.ടി.പി അധികൃതരും ജല അതോറിറ്റി ജീവനക്കാരും സംഭവസ്ഥലം പരിശോധിച്ചു. റോഡിൽ വള്ളി വലിച്ചുകെട്ടി അപകട സൂചന നൽകി. അപകടം ഒഴിവാക്കാനായി വാഹനങ്ങൾ തിരിച്ചുവിട്ടു. കുടിവെള്ള വിതരണവും മുടങ്ങി. പ്രശ്നം എത്രയും വേഗം പരിഹരിക്കാനായി ഇവിടെ നിർമാണപ്ര വർത്തനം ദ്രുതഗതിയിൽ നടന്നുവരികയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.